/sathyam/media/media_files/2025/12/10/untitled-2025-12-10-14-25-15.jpg)
ഡല്‍ഹി: ഗോവയിലെ റോമിയോ ലെയ്ന്‍ ഷാക്കിലുണ്ടായ തീപിടിത്തത്തില്‍ 25 പേര്‍ മരിച്ച സംഭവത്തിന് പിന്നാലെ മുഖ്യപ്രതികളായ ലുത്ര സഹോദരങ്ങള്‍ രാജ്യം വിട്ടത് പോലീസ് സഹായത്തോടെയാണെന്ന ആരോപണം ഗോവ പോലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഡിഐജി) വര്‍ഷ ശര്‍മ്മ തള്ളി.
പോലീസ് സേനയില്‍ നിന്ന് ആരെങ്കിലും ലുത്ര സഹോദരങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയോ എന്ന ചോദ്യത്തിന് സംഭവം നടന്ന ഉടന്‍ തന്നെ റോമിയോ ഷാക്കിലെ മാനേജര്‍മാര്‍ ഉടമകളെ അറിയിച്ചിരിക്കാമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ പറഞ്ഞു.
'ഞങ്ങള്‍ക്ക് കോള്‍ ലഭിച്ച അതേ നിമിഷം തന്നെ അവര്‍ക്കും കോള്‍ ലഭിച്ചിരിക്കാം. കുറ്റകൃത്യത്തിന്റെ ഗൗരവം മനസ്സിലാക്കി അവര്‍ രക്ഷപ്പെടാന്‍ തീരുമാനിച്ചു,' അവര്‍ പറഞ്ഞു.
ഗോവയിലെ ആര്‍പോറയിലുള്ള ബിര്‍ച്ച് ബൈ റോമിയോ ലെയ്നില്‍ തീപിടിത്തമുണ്ടായി അഞ്ച് മണിക്കൂറിനുള്ളില്‍ തന്നെ ഉടമകളായ ഗൗരവ് ലുത്രയും സൗരഭ് ലുത്രയും ഡല്‍ഹിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ഫുക്കറ്റിലേക്ക് (തായ്ലന്‍ഡ്) കടന്നു.
ഇവരെ തടയുന്നതിനായി ഗോവ പോലീസിന്റെ അഭ്യര്‍ഥന പ്രകാരം ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കുന്നതിന് മുമ്പായിരുന്നു ഇരുവരും രക്ഷപ്പെട്ടതെന്നും അവര്‍ വ്യക്തമാക്കി.'ഞങ്ങള്‍ക്ക് കോള്‍ ലഭിച്ച അതേ നിമിഷം തന്നെ അവര്‍ക്കും കോള്‍ ലഭിച്ചിരിക്കാം. കുറ്റകൃത്യത്തിന്റെ ഗൗരവം മനസ്സിലാക്കി അവര്‍ രക്ഷപ്പെടാന്‍ തീരുമാനിച്ചു,' അവര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us