നീല​ഗിരി മേഖലയിൽ കനത്ത മഴ: ഊട്ടി യാത്ര ഒഴിവാക്കാൻ നിർദേശം; കുറ്റാലം വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ 17കാരനെ കാണാതായി

വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും ജില്ലാ ഭരണകൂട അധികൃതരും അശ്വിനായി തിരച്ചിൽ തുടരുന്നുണ്ട്.

New Update
kutalam

നീലഗിരി: തമിഴ്നാട്ടിലെ നീല​ഗിരി മേഖലയിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ഈ പ്രദേശത്തേക്കുള്ള യാത്ര മെയ്‌ 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. ഊട്ടി അടക്കമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നീല​ഗിരി ജില്ലാ കളക്ടർ എം അരുണ അറിയിച്ചു.

Advertisment

നീലഗിരി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  അതേസമയം, തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ വിദ്യാര്‍ത്ഥിയെ കാണാതായി. വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയ തമിഴ്നാട് തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്.

വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും ജില്ലാ ഭരണകൂട അധികൃതരും അശ്വിനായി തിരച്ചിൽ തുടരുന്നുണ്ട്. 

Advertisment