ഒമ്പതു വയസുകാരനെ കഴുത്തറുത്ത് കൊന്നു, അയല്‍വാസി അറസ്റ്റില്‍

ചെറിയ സംഘര്‍ഷത്തിന് ശേഷമാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കാന്‍ നാട്ടുകാര്‍ക്ക് സാധിച്ചത്.

New Update
1432000-crime-sen

ബെഗുസരായി: ബിഹാറിലെ ബെഗുസരായി ജില്ലയില്‍ ഒന്‍പതു വയസുകാരനെ അയല്‍വാസി കഴുത്തറുത്ത് കൊന്നു. കാരണം വ്യക്തമല്ല. പ്രതി വിജയ് മഹതോയെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രതി ആക്രമണത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തി.

Advertisment

അനില്‍കുമാര്‍ മഹാതോയുടെ മകനായ അങ്കുഷ് കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയപ്പോഴാണ് അയല്‍വാസിയുടെ ആക്രമണമുണ്ടായത്. അങ്കുഷിന്‍റെ ഇളയ സഹോദരനെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചതായി അനില്‍ മഹാതോ പറഞ്ഞു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് കുടുംബം അങ്കുഷിന്‍റെ ശരീരം കഴുത്തറ്റ നിലയില്‍ കണ്ടെത്തിയത്. ആളുകള്‍ പ്രതിയ്ക്കായി തെരച്ചില്‍ തുടങ്ങി.

ഇയാളെ ഒരു ക്ഷേത്രത്തിന് സമീപമിരുന്ന് മഴുവിന് മൂര്‍ച്ച കൂട്ടുന്ന നിലയില്‍ ആണ് കണ്ടെത്തിയത്. ഇയാളെ പിടികൂടുന്നതിനിടെ അനില്‍ മഹാതോയുടെ അനന്തരവനും മറ്റ് രണ്ട് പേര്‍ക്കും പരിക്കേറ്റു.

ചെറിയ സംഘര്‍ഷത്തിന് ശേഷമാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കാന്‍ നാട്ടുകാര്‍ക്ക് സാധിച്ചത്.