/sathyam/media/media_files/2026/01/30/untitled-2026-01-30-14-00-07.jpg)
ഡല്‍ഹി: ഇന്ത്യയില്‍ നിപ്പ വൈറസ് പടരാനുള്ള സാധ്യത വളരെ കുറവാണെന്നും അതിനാല്‍ യാത്രാ-വ്യാപാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
പശ്ചിമ ബംഗാളില്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇതുവരെ രണ്ട് പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഡബ്ല്യുഎച്ച്ഒയുടെ ഈ പ്രസ്താവന.
വൈറസ് ബാധിച്ച രണ്ട് രോഗികളില്‍ നിന്ന് മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യത കുറവാണ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് അതിവേഗം പകരുന്നതിന് നിലവില്‍ തെളിവുകളില്ലെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.
ഡിസംബറിന് ശേഷം പശ്ചിമ ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ട് കേസുകളും ആരോഗ്യ പ്രവര്‍ത്തകരിലായിരുന്നു. ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 196 പേരെയും പരിശോധിച്ചുവെങ്കിലും എല്ലാവരുടെയും ഫലം നെഗറ്റീവ് ആണ്.
നിപ്പ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഹോങ്കോംഗ്, തായ്ലന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ വിമാനത്താവളങ്ങളില്‍ ആരോഗ്യ പരിശോധന കര്‍ശനമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ സാഹചര്യം നിയന്ത്രണവിധേയമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us