ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരും. റഷ്യൻ എണ്ണയായാലും മറ്റെന്തായാലും, നമ്മുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സ്ഥലത്ത് നിന്ന് വാങ്ങുക എന്നതാണ് ഇന്ത്യയുടെ തീരുമാനമെന്ന് ധനമന്ത്രി

റഷ്യയില്‍ നിന്ന് വിലക്കുറവില്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത് കോടിക്കണക്കിന് വിദേശനാണ്യം ലാഭിക്കാന്‍ രാജ്യത്തിനെ സഹായിച്ചു

New Update
Untitled

ഡല്‍ഹി: ട്രംപ് ഭരണകൂടം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവയുടെ ആഘാതം അടുത്തിടെ പ്രഖ്യാപിച്ച ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്‌കാരങ്ങള്‍ വഴി ഒരു പരിധിവരെ നികത്തപ്പെടുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി.


Advertisment

' റഷ്യന്‍ എണ്ണയായാലും മറ്റെന്തായാലും, നമ്മുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലത്ത് നിന്ന് വാങ്ങുക എന്നതാണ് ഇന്ത്യയുടെ തീരുമാനം. ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്‍ ഉപഭോക്താവാണ് ഇന്ത്യ. രാജ്യത്ത് ആവശ്യമായ എണ്ണയുടെ 88 ശതമാനവും നമ്മള്‍ ഇറക്കുമതി ചെയ്യുന്നതാണ്.


റഷ്യയില്‍ നിന്ന് വിലക്കുറവില്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത് കോടിക്കണക്കിന് വിദേശനാണ്യം ലാഭിക്കാന്‍ രാജ്യത്തിനെ സഹായിച്ചു.' - നിര്‍മല സീതാരാമന്‍ പറഞ്ഞു. 

ഏറ്റവും ലാഭത്തില്‍ എണ്ണ ലഭിക്കുന്നിടത്ത് നിന്ന് അവ വാങ്ങുകയെന്നതാണ് സര്‍ക്കാരിന്റെ നയമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

നിലവില്‍ റഷ്യന്‍ എണ്ണയ്ക്ക് ഉപരോധങ്ങളൊന്നുമില്ല. സാമ്പത്തികമായും വാണിജ്യപരമായും ലാഭകരമായി നിലനില്‍ക്കുന്നിടത്തോളം കാലം റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്നും ധനമന്ത്രി പറഞ്ഞു.

Advertisment