കാലാവസ്ഥാ സംരക്ഷണത്തിന് ഇന്ത്യയുടെ 'വൻ നിക്ഷേപം'; ആഗോളതലത്തിൽ ചെലവ് പങ്കിടലിൽ തുല്യത വേണമെന്ന് നിർമല സീതാരാമൻ

പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യ നിശ്ചയിച്ചിരുന്ന ലക്ഷ്യത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും സമയപരിധിക്ക് നാല് വര്‍ഷം മുന്‍പേ രാജ്യം കൈവരിച്ചു കഴിഞ്ഞു.

New Update
Untitled

മ്യൂണിക്ക്: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ തങ്ങളുടെ ജിഡിപിയുടെ വിഹിതം ഗണ്യമായി വര്‍ദ്ധിപ്പിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍.

Advertisment

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കാലാവസ്ഥാ സംരക്ഷണത്തിനായുള്ള ചിലവ് ജിഡിപിയുടെ 3.7 ശതമാനത്തില്‍ നിന്ന് 5.6 ശതമാനമായി ഇന്ത്യ ഉയര്‍ത്തിയെന്ന് മന്ത്രി വ്യക്തമാക്കി. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.


കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ സാങ്കേതികവിദ്യയ്‌ക്കോ സാമ്പത്തിക സഹായത്തിനോ വേണ്ടി ഇന്ത്യ കാത്തിരിക്കുന്നില്ലെന്നും സ്വന്തം നിലയില്‍ ഫണ്ട് കണ്ടെത്തി നടപ്പിലാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യ നിശ്ചയിച്ചിരുന്ന ലക്ഷ്യത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും സമയപരിധിക്ക് നാല് വര്‍ഷം മുന്‍പേ രാജ്യം കൈവരിച്ചു കഴിഞ്ഞു.

2026-27 കേന്ദ്ര ബജറ്റില്‍ കാര്‍ബണ്‍ ക്യാപ്ചര്‍ പദ്ധതികള്‍ക്കായി പ്രത്യേക വിഹിതം നീക്കിവെച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്ന് മന്ത്രി വിശദീകരിച്ചു.


കാലാവസ്ഥാ വ്യതിയാനത്തിന് കുറഞ്ഞ തോതില്‍ മാത്രം കാരണക്കാരായ രാജ്യങ്ങള്‍ വന്‍തോതില്‍ മലിനീകരണം നടത്തുന്ന രാജ്യങ്ങള്‍ക്ക് തുല്യമായി ചിലവ് വഹിക്കണം എന്ന് പറയുന്നത് നീതിയല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.


കേവലം മലിനീകരണ നിയന്ത്രണത്തില്‍ മാത്രം ഒതുങ്ങാതെ, കാലാവസ്ഥാ മാറ്റങ്ങളെ അതിജീവിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കണം. അല്ലാത്തപക്ഷം വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകള്‍ക്ക് വലിയ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

Advertisment