Advertisment

2014, 2019, 2024 ! മൂന്നാം മോദി മന്ത്രിസഭയിൽ വീണ്ടും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നിർമ്മല സീതാരാമൻ, ഇത്തവണ ധനകാര്യം ലഭിക്കില്ലെന്ന് സൂചന

New Update
H

ഡൽഹി: മൂന്നാം മോദി മന്ത്രിസഭയിൽ വീണ്ടും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നിർമ്മല സീതാരാമൻ. ധനകാര്യ മന്ത്രിയായിരുന്ന നിർമലയ്ക്ക് ഇത്തവണ വകുപ്പ് തുടർന്നു ലഭിക്കുമോ എന്നത് വ്യക്തമല്ല. അമിത് ഷാ ധനകാര്യം ഏറ്റെടുത്താൽ ഇത്തവണ നിർമലയ്ക്ക് മറ്റേതെങ്കിലും വകുപ്പിലേക്ക് ഒതുങ്ങേണ്ടി വരും. 

രാഷ്ട്രപതി ഭവനിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലികൊടുത്തു. 72 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്. 30 കാബിനറ്റ് മന്ത്രിമാർ. 6 പേർക്ക് സ്വതന്ത്ര ചുമതല. 36 പേർ‌ സഹമന്ത്രിമാർ. രാഷ്ട്രത്തലവന്മാരും എൻഡിഎ നേതാക്കളും മറ്റു വിശിഷ്ടാതിഥികളുമടക്കം എണ്ണായിരത്തോളം പേർ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിനു സാക്ഷിയായി.

Advertisment