അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി നിത അംബാനി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അംഗമായി നിത അംബാനി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പാരീസിൽ നടന്നുകൊണ്ടിരിക്കുന്ന 142-ാമത് ഐഒസി സെഷനില്‍ ഏകകണ്ഠമായാണ് നിത തിരഞ്ഞെടുക്കപ്പെട്ടത്

New Update
nita ambani

മുംബൈ: അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അംഗമായി നിത അംബാനി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പാരീസിൽ നടന്നുകൊണ്ടിരിക്കുന്ന 142-ാമത് ഐഒസി സെഷനില്‍ ഏകകണ്ഠമായാണ് നിത തിരഞ്ഞെടുക്കപ്പെട്ടത്.

Advertisment

''“ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ അഭിമാനിക്കുന്നു. എന്നിലര്‍പ്പിച്ച വിശ്വാസത്തിന്‌ പ്രസിഡൻ്റ് ബാച്ചിനും ഐഒസിയിലെ എൻ്റെ എല്ലാ സഹപ്രവർത്തകർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത്‌ വ്യക്തിപരമായ ഒരു നാഴികക്കല്ല് മാത്രമല്ല, ആഗോള കായികരംഗത്ത് ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിനുള്ള അംഗീകാരം കൂടിയാണ്. ഓരോ ഇന്ത്യക്കാരനുമായും സന്തോഷത്തിൻ്റെയും അഭിമാനത്തിൻ്റെയും ഈ നിമിഷം ഞാൻ പങ്കിടുന്നു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഒളിമ്പിക് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു''-നിത അംബാനി പറഞ്ഞു.




Advertisment