/sathyam/media/media_files/2025/12/31/nithin-muralidaran-surendran-2025-12-31-20-13-34.jpg)
ഡൽഹി: ബി.ജെ.പി ദേശീയ നേതൃത്വം തലമുറ മാറ്റത്തിൻ്റെ ഭാഗമായാണ് ബീഹാറിൽ നിന്നുള്ള നേതാവ് നിതിൻ നബിനെ പാർട്ടിയുടെ ദേശീയ വർക്കിംഗ് പ്രസിഡൻ്റായി തീരുമാനിച്ചത്. ജെ.പി നദ്ദ സ്ഥാനമൊഴിയുമ്പോൾ നിതിൻ നബീൻ പാർട്ടിയുടെ അദ്ധ്യക്ഷ പദത്തിലെത്തും.
ബി ജെ പി യുടെ സംഘടനാ തെരഞ്ഞെടുപ്പിൽ ഇനി ദേശീയ അദ്ധ്യക്ഷനെക്കൂടി പ്രഖ്യാപിക്കേണ്ടതുണ്ട്. നീതിൻ നബീൻ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുമ്പോൾ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ പുതിയ ടീമിനെ കണ്ടെത്തണം.
ദേശീയ ഭാരവാഹികളെ പ്രഖ്യാപിക്കണം. പാർലമെൻ്ററി ബോർഡും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും പുനഃസംഘടിപ്പിക്കണം. അങ്ങനെ പുതിയ അദ്ധ്യക്ഷന് മുന്നിൽ കടമ്പകളനവധിയാണ്.
ബി ജെ പി യുടെ ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ ഇടം പിടിക്കുന്നതിന് സാധ്യതയുണ്ട്. ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വി.മുരളീധരൻ എത്തിയേക്കും.
/filters:format(webp)/sathyam/media/media_files/2025/12/31/nithin-2025-12-31-20-16-09.jpg)
എ.പി. അബ്ദുള്ളക്കുട്ടിയും അനിൽ ആൻ്റണിയും ദേശീയ ഭാരവാഹികളായി തുടരാനാണ് സാധ്യത. നിതിൻ നബീനിലൂടെ തലമുറ മാറ്റം ലക്ഷ്യമിടുന്ന പാർട്ടി ദേശീയ ഭാരവാഹിത്വത്തിൽ പുതുമുഖങ്ങൾക്ക് അവസരം നൽകാൻ തീരുമാനിച്ചാൽ കേരളത്തിൽ നിന്ന് മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന് സാധ്യതയുണ്ട്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനം കൂടി കണക്കിലെടുത്താകും പാർട്ടി ദേശീയ ഭാരവാഹികളെ തീരുമാനിക്കുക. നീതിൻ നബീനിലൂടെ സമ്പൂർണ്ണ മാറ്റം കൊണ്ട് വന്ന് തലമുറ മാറ്റം എന്ന സന്ദേശം നൽകാനാണ് ബി ജെ പി ശ്രമിക്കുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us