ഡല്‍ഹി: ദാരിദ്ര്യ നിര്‍മ്മാര്‍ജനം, വിശപ്പ് ഇല്ലാതാക്കല്‍, വിദ്യാഭ്യാസം, ലിംഗസമത്വം, എട്ട് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ശുദ്ധജലവും ശുചിത്വവും നല്‍കല്‍ എന്നിവയില്‍ വടക്കുകിഴക്കന്‍ മേഖല മൊത്തത്തില്‍ മികച്ച പുരോഗതി കൈവരിക്കുന്നതായി നീതി ആയോഗ് റിപ്പോര്‍ട്ട്.
സര്‍വേയില്‍ പങ്കെടുത്ത 121 ജില്ലകളിലെ 85% വരുന്ന 103 ജില്ലകള്‍ 'ഫ്രണ്ട് റണ്ണേഴ്സ്' ആണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2021-22 ല്‍ നിന്ന് ഇത് ഗണ്യമായ വര്‍ദ്ധനവാണ്.
വടക്കുകിഴക്കന്‍ മേഖലയിലെ അച്ചീവര്‍ ജില്ലകള്‍ 2021-22 ലെ 12 ല്‍ നിന്ന് ഏറ്റവും പുതിയ സര്‍വേയില്‍ 26 ആയി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ജില്ലകളെ അവയുടെ പുരോഗതിയെ അടിസ്ഥാനമാക്കി അച്ചീവേഴ്സ് (ലക്ഷ്യം നേടിയവര്‍), ഫ്രണ്ട് റണ്ണേഴ്സ് (ലക്ഷ്യം കൈവരിക്കുന്നതിന് അടുത്ത്), പെര്‍ഫോമേഴ്സ് (മിതമായ പുരോഗതി കാണിക്കുന്നവര്‍), ആസ്പിരന്റ്‌സ് (കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ളവര്‍) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.