അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ എഐ 40 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. വിദ്യാഭ്യാസം, ആരോഗ്യപരിചരണം, കൃഷി, വ്യവസായം തുടങ്ങിയ മേഖലകളില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ വ്യാപകമായി ഉണ്ടാകുമെന്ന് നിതി ആയോഗ് റിപ്പോര്‍ട്ട്

എഐയുടെ വ്യാപനം വിവരസാങ്കേതികത, ഡാറ്റാനിരീക്ഷണം, മെഷീന്‍ ലേണിംഗ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളില്‍ മികച്ച അവസരങ്ങള്‍ തുറന്നുകൊടുക്കുമെന്നും നിതി ആയോഗ് വിലയിരുത്തുന്നു.

New Update
Untitled

ഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ എഐ രാജ്യത്ത് 40 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നിതി ആയോഗ് റിപ്പോര്‍ട്ട്.

Advertisment

ഇന്ത്യയിലെ കൃത്രിമ ബുദ്ധി മേഖല വേഗത്തില്‍ വളരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസം, ആരോഗ്യപരിചരണം, കൃഷി, വ്യവസായം തുടങ്ങിയ മേഖലകളില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ വ്യാപകമായി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


നിതി ആയോഗ് പുറത്തിറക്കിയ പഠനപ്രകാരം, എഐ അടിസ്ഥാനത്തിലുള്ള സാങ്കേതികവിദ്യകള്‍ ഉല്‍പാദനക്ഷമതയും സാമ്പത്തിക വളര്‍ച്ചയും വര്‍ധിപ്പിക്കുന്നതിനൊപ്പം തൊഴില്‍ വിപണിയിലും ഗണ്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കും. 


ഭാവിയില്‍ മനുഷ്യരുടെയും യന്ത്രങ്ങളുടെയും സഹകരണം കൂടുതല്‍ ശക്തമാകുമെന്നും അതിലൂടെ പുതിയ തൊഴില്‍ തസ്തികകളും കഴിവുകളും ആവശ്യമായേക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.


എഐയുടെ വ്യാപനം വിവരസാങ്കേതികത, ഡാറ്റാനിരീക്ഷണം, മെഷീന്‍ ലേണിംഗ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളില്‍ മികച്ച അവസരങ്ങള്‍ തുറന്നുകൊടുക്കുമെന്നും നിതി ആയോഗ് വിലയിരുത്തുന്നു.

Advertisment