New Update
/sathyam/media/media_files/2024/11/13/66Z77i4zHaLjNTXxoBYm.jpg)
മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂരില്‍ പ്രചാരണത്തിനായി എത്തിയ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഹെലികോപ്റ്റര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
Advertisment
ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെയുടെ ബാഗുകള്‍ പരിശോധിച്ച പിന്നാലെയാണ് പുതിയ സംഭവം.
നിതിന്‍ ഗഡ്കരി ഇറങ്ങിയ ശേഷം പോളിംഗ് ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്ററിലേക്ക് കയറുന്നതും അവിടെ സൂക്ഷിച്ചിരുന്ന നിരവധി ബാഗുകള്‍ പരിശോധിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) പ്രാബല്യത്തിൽ വന്നതോടെ, വോട്ടർമാരെ ആകർഷിക്കാൻ സമ്മാനങ്ങളും പണവും വിതരണം ചെയ്യുന്നത് തടയാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പതിവായി പരിശോധനകൾ നടത്തുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us