ഡൽഹി: അടുത്ത രണ്ടു വർഷത്തിനിടയിൽ രാജ്യത്തിന്റെ അടിസ്ഥാനസൗകര്യം ലോകത്തിലെതന്നെ ഏറ്റവും മികച്ചതാക്കി മാറ്റാനാണു കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.
ദേശീയപാതകളുടെ വികസനത്തിനായി അടുത്ത രണ്ടു വർഷം 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം പദ്ധതിയിടുന്നതായി ഗഡ്കരി അറിയിച്ചു.
വികസനം സാധ്യമാകുന്നതോടെ അമേരിക്കൻ റോഡുകളോടു കിടപിടിക്കുന്ന തരത്തിൽ രാജ്യത്തെ റോഡുകൾ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിർത്തിമേഖലകളിലെ റോഡ് വികസനത്തിനും പദ്ധതി ലക്ഷ്യമിടുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതൽ ഊന്നൽ വരും നൽകുമെന്നും ഗഡ്കരി പറഞ്ഞു.