/sathyam/media/media_files/2026/01/20/narendra-modi-amith-shah-nithin-nabeen-2026-01-20-17-59-34.jpg)
ഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ ഏറെ പരിചിതനല്ലാത്ത നിതിൻ നബീനെ ദേശീയ അദ്ധ്യക്ഷനാക്കി ബിജെപി തലമുറ മാറ്റം നടപ്പിലാക്കി.
നിതിൻ നബിൻ്റെ നേതൃത്വത്തിൽ പാർട്ടി നേരിടുന്ന ആദ്യ വെല്ലുവിളി കേരളം, പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളാണ്.
കേരളത്തിൽ ചരിത്ര നേട്ടമാണ് ബിജെപി ലക്ഷ്യമിടുന്നത്. സീറ്റുകളുടെ എണ്ണം രണ്ടക്കം കടക്കുക എന്ന രീതിയിലാണ് ബിജെപി പദ്ധതി തയ്യാറാക്കുന്നത്.
/filters:format(webp)/sathyam/media/media_files/2026/01/20/nithin-nabeen-2026-01-20-18-03-34.jpg)
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്നും അധികാരം പിടിച്ചെടുക്കുക എന്നതും ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിലേക്ക് എത്താൻ ബിജെപിക്ക് കഴിയുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
അതേ സമയം അസമിൽ ബിജെപി അധികാര തുടർച്ചയാണ് ലക്ഷ്യമിടുന്നത്. ഇവിടെ കോൺഗ്രസിൽ നിന്ന് വലിയ വെല്ലുവിളിയാണ് പാർട്ടി അഭിമുഖീകരിക്കുന്നത്.
തമിഴ്നാട്ടിലും പുതുച്ചേരിയിലും ബിജെപി സഖ്യത്തിൻ്റെ തണലിലാണ് മുന്നോട്ട് പോകുന്നത്. തമിഴ്നാട്ടിൽ എഐഎഡിഎംകെയും പുതുച്ചേരിയിൽ എൻആർ കോൺഗ്രസും ആണ് ബിജെപിയുടെ പ്രധാന സഖ്യ കക്ഷികൾ. ഇവിടെ രണ്ടിടങ്ങളിലും ബിജെപി പരമാവധി നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
പുതുച്ചേരിയിൽ അധികാര തുടർച്ച പ്രതീക്ഷിക്കുമ്പോൾ തമിഴ്നാട്ടിൽ അധികാരം പിടിക്കുന്നതിനുമാണ് ബിജെപി ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെയാണ് ഈ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളും ബിജെപിക്കും പാർട്ടി അദ്ധ്യക്ഷൻ നിതിൻ നബീനും വെല്ലുവിളിയാകുന്നത്.
പാർട്ടി പുനസംഘടനയിൽ എല്ലാ വിഭാഗങ്ങളേയും ഒന്നിച്ച് കൊണ്ട് പോവുക എന്നത് സംഘടന തലത്തിൽ നിതിൻ നബീന് മുന്നിൽ വലിയ കടമ്പയാണ്. ഇപ്പോഴും മോദി - അമിത് ഷാ ദ്വയത്തിൻ്റെ നിയന്ത്രണത്തിൽ തന്നെയാണ് ബിജെപി.
അതുകൊണ്ട് തന്നെ പുനസംഘടനയോടെ പാർട്ടിയിൽ സമ്പൂർണ്ണ മാറ്റം നടപ്പാക്കാൻ നിതിൻ നബീന് കഴിയില്ല. ആർഎസ്എസുമായി അഭിപ്രായ ഭിന്നതകൾ ഇല്ലാതെ മുന്നോട്ട് പോവുക എന്നതും നീതിൻ നബീൻ ജാഗ്രത പാലിക്കേണ്ട വിഷയമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us