/sathyam/media/media_files/2025/12/17/nitish-kumar-2025-12-17-09-17-08.jpg)
പട്‌ന: ഒരു പൊതുപരിപാടിക്കിടെ മുസ്ലീം വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചു കീറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സമാജ്വാദി പാര്‍ട്ടി നേതാവ് സുമയ്യ റാണ ലഖ്നൗവിലെ കൈസര്‍ബാഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
പട്നയില്‍ നടന്ന ഒരു പരിപാടിയില്‍ പുതുതായി നിയമിതരായ ആയുഷ് ഡോക്ടര്‍മാര്‍ക്കുള്ള നിയമന കത്തുകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഒരു മുസ്ലീം സ്ത്രീക്ക് കത്ത് നല്‍കുന്നതിനിടെ അവരുടെ ഹിജാബ് അഴിക്കാന്‍ ശ്രമിച്ചത്.
ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാര്‍ സിന്‍ഹ, മന്ത്രിമാരായ വിജയ് കുമാര്‍ ചൗധരി, ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സമൂഹത്തിലെ നിരവധി വിഭാഗങ്ങളില്‍ നിന്നും വീഡിയോ വിമര്‍ശനത്തിനും രോഷത്തിനും ഇരയായിട്ടുണ്ട്. നിതീഷ് കുമാറിന്റെ പ്രവൃത്തിക്ക് മാപ്പ് പറയണമെന്ന് നിരവധി മുസ്ലീം ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടു.
ബീഹാര്‍ മുഖ്യമന്ത്രിയുടെ മാനസികാവസ്ഥ ഇപ്പോള്‍ പൂര്‍ണ്ണമായും 'ദയനീയമായ അവസ്ഥ'യിലെത്തിയെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us