ഡല്‍ഹി: ഇന്ത്യാ മുന്നണിയില്‍ ചേരാനുള്ള രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദിന്റെ ക്ഷണം നിരസിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
ജെഡിയു രണ്ട് തവണ തെറ്റിപ്പോയിരുന്നുവെന്നും ഇനി ഞങ്ങള്‍ എല്ലായ്പ്പോഴും ഒരുമിച്ച് എന്‍ഡിഎയില്‍ നില്‍ക്കുകയും വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
ലോക്‌സഭയില്‍ ജെഡിയുവിന് 12 എംപിമാരുണ്ട്. പാര്‍ലമെന്റിന്റെ അധോസഭയില്‍ ബിജെപിക്ക് സ്വന്തമായി ഭൂരിപക്ഷമില്ലാത്തതിനാല്‍ ജെഡിയുവിന്റെ പിന്തുണ എന്‍ഡിഎ സര്‍ക്കാരിന് നിര്‍ണായകമാണ്.
ജെഡിയു തലവനുവേണ്ടി ഇന്ത്യാ സഖ്യം വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് ലാലു പ്രസാദ് യാദവ് ഒരു അഭിമുഖത്തില്‍ പറഞ്ഞതിന് പിന്നാലെയാണ് നിതീഷ് കുമാറിന്റെ പ്രതികരണം.