മോദിയുടെ കാല്‍ തൊട്ട് വണങ്ങി നിതീഷ് കുമാര്‍ ബിഹാറിന് നാണക്കേടുണ്ടാക്കി; അധികാരത്തില്‍ തുടരുന്നത് ഉറപ്പാക്കാനാണ് നിതീഷ് അങ്ങനെ ചെയ്തതെന്ന് പ്രശാന്ത് കിഷോര്‍

2015ല്‍ പ്രശാന്ത് കിഷോര്‍ നിതീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കുകയും രണ്ട് വര്‍ഷത്തിന് ശേഷം പാര്‍ട്ടിയില്‍ ഔദ്യോഗികമായി ചേരുകയും ചെയ്തിരുന്നു. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
prasanth Untitlediy.jpg

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല്‍ തൊട്ട് വണങ്ങി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിഹാറിന് നാണക്കേടുണ്ടാക്കിയെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും ആക്ടിവിസ്റ്റുമായ പ്രശാന്ത് കിഷോര്‍. അധികാരത്തില്‍ തുടരുന്നത് ഉറപ്പാക്കാനാണ് നിതീഷ് കുമാര്‍ അങ്ങനെ ചെയ്തതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

Advertisment

പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായുള്ള എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനിടെയാണ് നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാദങ്ങളില്‍ തൊട്ടു വണങ്ങിയത്.

മുമ്പ് നിതീഷ് കുമാറിനൊപ്പം പ്രവര്‍ത്തിച്ചിട്ട് ഇപ്പോള്‍ എന്തിനാണ് വിമര്‍ശിക്കുന്നതെന്ന് ആളുകള്‍ തന്നോട് ചോദിക്കുന്നുണ്ടെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. അന്ന് അദ്ദേഹം വ്യത്യസ്തനായിരുന്നുവെന്ന് പറഞ്ഞ പ്രശാന്ത് തന്റെ മനസാക്ഷി വില്‍പ്പനയ്ക്ക് വെച്ചിട്ടില്ലെന്നും വ്യക്തമാക്കി.

2015ല്‍ പ്രശാന്ത് കിഷോര്‍ നിതീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കുകയും രണ്ട് വര്‍ഷത്തിന് ശേഷം പാര്‍ട്ടിയില്‍ ഔദ്യോഗികമായി ചേരുകയും ചെയ്തിരുന്നു. 

ഒരു സംസ്ഥാനത്തിന്റെ നേതാവ് അവിടുത്തെ ജനങ്ങളുടെ അഭിമാനമാണ്. എന്നാല്‍ മോദിയുടെ കാലില്‍ തൊട്ടതോടെ നിതീഷ് കുമാര്‍ ബിഹാറിന് നാണക്കേടുണ്ടാക്കി.  അദ്ദേഹം ആരോപിച്ചു.

Advertisment