“സബ്കാ സാത്, സബ്കാ വികാസ്, സബ്കാ പ്രയാസ് '' എന്ന ആശയമുയർത്തി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ലക്ഷദ്വീപിൽ. അഗത്തി ദ്വീപിലെത്തിയ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാർട്ടി പ്രവർത്തകരുമായി സംവദിച്ചു. സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ട് ആരെങ്കിലും പാർട്ടിയെ സമീപിക്കുന്നുവെങ്കിൽ, അവരുടെ വ്യക്തിപരമായ നിലപാടുകളോ പശ്ചാത്തലങ്ങളോ പരിഗണിക്കാതെ ആവശ്യമായ സഹായം ആത്മാർത്ഥമായി നൽകണമെന്ന് പ്രവർത്തകരോട് കേന്ദ്രമന്ത്രി

New Update
53cda8fa-4c0c-4038-a9a1-8e5504352c45

അഗത്തി: ലക്ഷദ്വീപിലെത്തിയ കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്  അഗത്തി ജില്ലാ കമ്മിറ്റി ഓഫീസിൽ പാർട്ടി പ്രവർത്തകരുമായി സംവദിച്ചു.

Advertisment

ദീർഘനേരം സൗഹൃദപരമായി നടത്തിയ സംഭാഷണത്തിനിടെ ലക്ഷദ്വീപിലെ സംഘടനാ കാര്യങ്ങളും വികസന പദ്ധതികളും മന്ത്രി ചോദിച്ചറിഞ്ഞു. ആവശ്യമായ നിർദ്ദേശങ്ങൾ അദ്ദേഹം പ്രവർത്തകർക്ക് നൽകി.

കേന്ദ്ര മന്ത്രി പ്രധാനമായും ഊന്നിപ്പറഞ്ഞത്, കേന്ദ്ര സർക്കാർ സബ്കാ സാത്, സബ്കാ വികാസ്, സബ്കാ പ്രയാസ്” എന്ന ആശയം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെന്ന കാര്യമാണ്.

e01247f2-4ab4-4dff-a622-4b5b22cf6d45

അതിനാൽ ഏതെങ്കിലും സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ട് ആരെങ്കിലും പാർട്ടിയെ സമീപിക്കുന്നുവെങ്കിൽ, അവരുടെ വ്യക്തിപരമായ നിലപാടുകളോ പശ്ചാത്തലങ്ങളോ പരിഗണിക്കാതെ, ആവശ്യമായ സഹായം ആത്മാർത്ഥമായി നൽകണമെന്ന് അദ്ദേഹം പ്രവർത്തകരോട്  നിർദ്ദേശിച്ചു.

രാഷ്ട്രീയവും ജാതിയും മതവും നോക്കാതെ സഹായിക്കാൻ പ്രവർത്തകർ സജ്ജമായാൽ രാഷ്ട്രീയമായി മുന്നേറാൻ അത് സഹായകമാകുമെന്ന നിലപാടാണ് നിത്യാനന്ദ റായ്ക്കുള്ളത്.

ലക്ഷദ്വീപിൻ്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയുടെ ദ്വീപ് സന്ദർശനം ബി ജെ പി പ്രവർത്തകർക്ക് ആവേശം പകർന്നിട്ടുണ്ട്.

Advertisment