/sathyam/media/media_files/bYjHs10HoRrfiv9QbNHP.jpg)
ഡൽഹി : 2026-27 ലെ കേന്ദ്ര ബഡ്ജറ്റ് നിരാശാജനകവും യാഥാര്‍ത്ഥ്യബോധ വുമില്ലാത്തതാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. സര്‍ക്കാരിന്‍റെ സാമ്പത്തിക സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുള്ള ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ബഡ്ജറ്റില്‍ നിര്‍ദ്ദേശങ്ങളില്ല. സമ്പന്നര്‍ അതിസമ്പന്നരായും ദരിദ്രര്‍ അതിദരിദ്രരായും മാറുന്ന സാമ്പത്തിക ക്രമത്തിന് ബദല്‍ നിര്‍ദ്ദേശമില്ല.
തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങി അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാര നിര്‍ദ്ദേശമില്ല. കശുവണ്ടി മേഖലയുടെ പ്രതിസന്ധി പരിഹരിക്കുവാന്‍ നടപടി വേണമെന്ന നിരന്തരമായ ആവശ്യം പരിഗണിക്കുകയും കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുവാന്‍ കശുവണ്ടി ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതി പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്. അപൂര്‍വ്വ ധാതുക്കളുടെ ശേഖരമുള്ള കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിച്ച് റെയര്‍ എര്‍ത്ത് മിനറല്‍സ് കോറിഡോര്‍ സ്ഥാപിക്കുമ്പോള്‍ ഖനനവും വേര്‍തിരിക്കലും പൂര്‍ണ്ണമായും പൊതുമേഖലയില്‍ നിലനില്‍ക്കുന്നതാണെങ്കില്‍ സ്വാഗതാര്‍ഹമാണ്.
കോറിഡോറിന്‍റ പേരില്‍ അപൂര്‍വ്വ ധാതുക്കളുടെ ഖനനവും വേര്‍തിരിക്കലും സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിനുള്ള ഏത് നീക്കവും പ്രതിഷേധാര്‍ഹമാണ്. രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളെ വിസ്മരിച്ചുകൊണ്ടുള്ള സ്റ്റാറ്റസ്കോ ബഡ്ജറ്റാണ് ധനകാര്യ വകുപ്പ് മന്ത്രി അവതരിപ്പിച്ചതെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us