Advertisment

തിക്കിലും തിരക്കിലും പെട്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവം: ഡല്‍ഹിയിലെ സ്റ്റേഷനുകളില്‍ നവംബര്‍ 6 വരെ പ്ലാറ്റ്ഫോം ടിക്കറ്റ് വില്‍പ്പന നടത്തില്ലെന്ന് റെയില്‍വേ

ഞായറാഴ്ച്ച മുംബൈയിലെ ബാന്ദ്ര ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് തീരുമാനം.

New Update
No platform tickets' sale in Delhi stations till November 6

ഡല്‍ഹി: മുംബൈയില്‍ തിക്കിലും തിരക്കിലും പെട്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്റ്റേഷനുകളില്‍ നവംബര്‍ 6 വരെ പ്ലാറ്റ്ഫോം ടിക്കറ്റ് വില്‍പ്പന നടത്തില്ലെന്ന് റെയില്‍വേ.

Advertisment

ന്യൂഡല്‍ഹി, ഓള്‍ഡ് ഡല്‍ഹി, ഹസ്രത്ത് നിസാമുദ്ദീന്‍, ആനന്ദ് വിഹാര്‍, ഡല്‍ഹി സരായ് രോഹില്ല റെയില്‍വേ സ്റ്റേഷനുകളില്‍ നവംബര്‍ 6 വരെ പ്ലാറ്റ്ഫോം ടിക്കറ്റ് വില്‍പന ഉണ്ടാകില്ല. ദീപാവലിക്കും ഛത് പൂജയ്ക്കും വീടുകളിലേക്ക് പോകുന്ന യാത്രക്കാരുടെ വലിയ തിരക്ക് കണക്കിലെടുത്താണ് തീരുമാനമെന്ന് റെയില്‍വേ അറിയിച്ചു. 

ഞായറാഴ്ച്ച മുംബൈയിലെ ബാന്ദ്ര ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് തീരുമാനം.

Advertisment