വടക്കേ ഇന്ത്യയിൽ ജനജീവിതം ദുസ്സഹമാക്കി കനത്ത മൂടൽ മഞ്ഞ്. റോ​ഹ്ത​ക്കി​ലെ മെ​ഹാം പ്ര​ദേ​ശ​ത്ത് മാത്രം 35ഓളം വാഹനങ്ങൾ കൂട്ടിയിടിച്ചു. കൂടുതലും അപകടത്തിൽപ്പെട്ടത് ട്രക്കുകൾ

ഹി​സാ​റി​ൽ ദേ​ശീ​യ​പാ​ത 52 ലെ ​ദി​ക്താ​ന മോ​ഡ​യി​ൽ രാ​വി​ലെ എ​ട്ടോ​ടെ ര​ണ്ട് ബ​സു​ക​ൾ മ​റ്റ് വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ചു

New Update
SNOW-FOG

ന്യൂ​ഡ​ൽ​ഹി: മൂ​ട​ൽ​മ​ഞ്ഞ് കാ​ര​ണം നി​ര​വ​ധി റോ​ഡ​പ​ക​ട​ങ്ങ​ളാ​ണ് ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

Advertisment

 റോ​ഹ്ത​ക്കി​ലെ മെ​ഹാം പ്ര​ദേ​ശ​ത്ത് 35 ഓളം വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. കൂ​ടു​ത​ലും ട്ര​ക്കു​ക​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.


ഹൈ​വേ​യി​ൽ ഒ​രു ട്ര​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് മ​റ്റു കൂ​ട്ടി​യി​ടി​ക​ൾ ഉ​ണ്ടാ​യ​ത്.

ഹി​സാ​റി​ലും റെ​വാ​രി​യി​ലും സ​മാ​ന​മാ​യ അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ഹി​സാ​റി​ൽ ദേ​ശീ​യ​പാ​ത 52 ലെ ​ദി​ക്താ​ന മോ​ഡ​യി​ൽ രാ​വി​ലെ എ​ട്ടോ​ടെ ര​ണ്ട് ബ​സു​ക​ൾ മ​റ്റ് വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. റെ​വാ​രി​യി​ൽ ദേ​ശീ​യ​പാ​ത 352ൽ ​കാ​ഴ്ച പ​രി​മി​തി കു​റ​ഞ്ഞ​തി​നാ​ൽ നാ​ല് ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Advertisment