പശുക്കൾക്ക് 40 രൂപ, കുട്ടികൾക്ക് 12 രൂപ: കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി മധ്യപ്രദേശ് സർക്കാർ അനുവദിച്ച പോഷകാഹാര ബജറ്റിൽ വിമർശനം

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, സംസ്ഥാനത്താകെ 1.36 ലക്ഷം കുട്ടികള്‍ നിലവില്‍ പോഷകാഹാരക്കുറവുള്ളവരാണ്.

New Update
Untitledtarif

ഡല്‍ഹി: കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി മധ്യപ്രദേശ് സര്‍ക്കാര്‍ അനുവദിച്ച ബജ്റ്റില്‍ വിമര്‍ശനം. പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്കും, ഗുരുതര പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്കും പ്രതിദിനം യഥാക്രമം 8 രൂപയും 12 രൂപയും മാത്രമേ അനുവദിക്കുന്നത്. 


Advertisment

സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച ഔദ്യോഗിക കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പശുക്കള്‍ക്കായി സര്‍ക്കാര്‍ ചിലവഴിക്കുന്നത് 40 രൂപയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. 


സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, സംസ്ഥാനത്താകെ 1.36 ലക്ഷം കുട്ടികള്‍ നിലവില്‍ പോഷകാഹാരക്കുറവുള്ളവരാണ്.

ഇതില്‍ 29,830 പേരെ ഗുരുതരമായ പോഷകാഹാരക്കുറവുള്ളവരായും 1.06 ലക്ഷം പേരെ മിതമായ പോഷകാഹാരക്കുറവുള്ളവരായും തരംതിരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പോഷകാഹാരക്കുറവ് നിരക്ക് 7.79 ശതമാനമാണ്, ഇത് ദേശീയ ശരാശരിയായ 5.40 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണ്.


'പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്കായി സര്‍ക്കാര്‍ പ്രതിദിനം 8 മുതല്‍ 12 രൂപ വരെ ചെലവഴിക്കുന്നുണ്ട്, എന്നാല്‍ പശുവിന് തീറ്റയായി 40 രൂപ അനുവദിച്ചിട്ടുണ്ട്,' ഭൂരിയ നിയമസഭയില്‍ പറഞ്ഞു.


'പാലിന് ലിറ്ററിന് 70 രൂപ വിലവരും, ഉദ്യോഗസ്ഥര്‍ ഒരു മീറ്റിംഗില്‍ ലഘുഭക്ഷണത്തിനും ഡ്രൈ ഫ്രൂട്ട്സിനും ആയിരക്കണക്കിന് ചെലവഴിക്കുന്നു, എന്നാല്‍ അസ്ഥികളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചര്‍മ്മമുള്ള കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ 12 രൂപ മാത്രമേ ലഭ്യമാകൂ.'പ്രതിപക്ഷം ആരോപിച്ചു.

Advertisment