മുന്‍ ഇടുക്കി ഡിസിസി പ്രസിഡന്‍റ് ജോയ് തോമസിന്‍റെ സഹോദരന്‍ റവ. ഫാ. ഡോ. സെബാസ്റ്റ്യന്‍ തുണ്ടത്തില്‍ സി.എസ്.ടി (79) ഗൊരഖ്‌പൂരില്‍ നിര്യാതനായി

സംസ്കാരം സെപ്റ്റംബര്‍ 1ന് രാവിലെ 9 മണിക്ക് ഗൊരഖ്‌പൂര്‍ ലിറ്റില്‍ ഫ്ലവര്‍ ദേവാലയത്തില്‍ നടക്കും.

New Update
Untitled

ഗൊരഖ്‌പൂര്‍: റവ. ഫാ. ഡോ. സെബാസ്റ്റ്യന്‍ തുണ്ടത്തില്‍ സി.എസ്.ടി (79) നിര്യാതനായി. സംസ്കാരം സെപ്റ്റംബര്‍ 1ന് രാവിലെ 9 മണിക്ക് ഗൊരഖ്‌പൂര്‍ ലിറ്റില്‍ ഫ്ലവര്‍ ദേവാലയത്തില്‍ നടക്കും.

പരേതരായ തുണ്ടത്തില്‍ തോമസിന്‍റെയും മറിയത്തിന്‍റെയും മകനാണ്.

Advertisment

സഹോദരങ്ങള്‍: മറിയക്കുട്ടി തോമസ്, ടി.ടി ജോസഫ് (നാരകക്കാനം (മുന്‍ പ്രസിഡന്‍റ്, കേരള കോണ്‍ഗ്രസ്, ഇടുക്കി), സി. ബോസ്കോ മേരി (അസിസി കോണ്‍വെന്‍റ്, ഗ്രീന്‍ ഗാര്‍ഡന്‍സ്, ചേര്‍ത്തല), പരേതനായ ടി.ടി തോമസ് (കുളമാവ്), ജോര്‍ജ് തോമസ് (പാപ്പച്ചന്‍, ആലക്കോട്), റവ, ഫാ. ഡോ. മാത്യു തുണ്ടത്തില്‍ (ആസാം), ത്രേസ്യാമ്മ നൈനാന്‍ (പന്തിരിക്കര), അഡ്വ. ജോയ് തോമസ് (മുന്‍ ഡിസിസി പ്രസിഡന്‍റ്, ഇടുക്കി), ആന്‍റണി തോമസ് (മൂലമറ്റം).

Advertisment