New Update
/sathyam/media/media_files/CzMl4ZkIx4sx7z1BJAoZ.jpg)
ഡല്‍ഹി: ഒഡീഷയിലെ നിര്‍മ്മാണ സ്ഥലത്ത് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. കഥാജോഡി നദിക്ക് കുറുകെയുള്ള പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീഴുകയായിരുന്നു. ഒരു എഞ്ചിനീയറും രണ്ട് തൊഴിലാളികളും മരിച്ചതായി പോലീസ് പറഞ്ഞു.
Advertisment
സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേര്‍ എസ്സിബി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നാട്ടുകാരും പോലീസ് ഉദ്യോഗസ്ഥരും അപകടസ്ഥലത്തെത്തി തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി കട്ടക്ക് ഡിസിപി ഖിലാരി ഋഷികേശ് ദ്‌നിയാന്‍ഡിയോ പറഞ്ഞു.
തൊഴിലാളികളുടെയും സൈറ്റ് എഞ്ചിനീയറുടെയും മേല്‍ വീണ കൂറ്റന്‍ കോണ്‍ക്രീറ്റ് സ്ലാബ് ഉയര്‍ത്തുന്നതിനിടെ ക്രെയിന്‍ തകരാറിലായതായി അദ്ദേഹം പറഞ്ഞു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഡിസിപി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us