ഭുവനേശ്വര്‍: ഭക്ഷണത്തിന് കാത്തിരിക്കാന്‍ പറഞ്ഞ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവിന്റെ കൊലപാതക കുറ്റം ശരിവെച്ച് ഒഡിഷ ഹൈകോടതി.
പ്രകോപനമുണ്ടാക്കിയതുകൊണ്ടാണ് ഭാര്യയെ വെട്ടിയതെന്നും അതിനാൽ കൊലപാതക കുറ്റമാകില്ലെന്നും ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതി റായ് കിഷോര്‍ ജെന നൽകിയ ഹരജിയാണ് ഹൈകോടതി തള്ളിയത്.
ജോലി കഴിഞ്ഞ് വിശന്ന് എത്തിയ ഭര്‍ത്താവിനോട് ഭക്ഷണത്തിനായി അല്‍പം കാത്തിരിക്കണമെന്ന് പറഞ്ഞതിനാണ് പ്രതി റായ് കിഷോര്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയത്. ഭക്ഷണം തയ്യാറാകുന്നതുവരെ കാത്തിരിക്കാന്‍ പറഞ്ഞ ഭാര്യയുടെ വാക്കുകള്‍ പ്രകോപനമല്ലെന്നും കോടതി കണ്ടെത്തി.
വീട്ടമ്മ പെട്ടെന്നുള്ള ഒരു പ്രകോപനവുമുണ്ടാക്കിയതായി പറയാനാവില്ല. സംഭവ ദിവസം വഴക്കുകളും നടന്നില്ല. ഭക്ഷണം വൈകും എന്ന പറഞ്ഞയുടനെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുന്നിലിട്ട് പ്രതി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിലും മുഖത്തും ചെവിയിലും മാരകമായ മുറിവുകള്‍ ഉണ്ടായിരുന്നതായും കോടതി നിരീക്ഷിച്ചു.