ഡല്‍ഹി: ദന ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളില്‍ പുനരധിവാസ, പുനരുദ്ധാരണ ശ്രമങ്ങള്‍ ആരംഭിച്ച് ഒഡീഷ സര്‍ക്കാര്‍. ചുഴലിക്കാറ്റില്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തിരുന്നു.
ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം നേരിടുന്ന ഒഡീഷയിലെ ബാലസോര്‍, ഭദ്രക് ജില്ലകളിലെ പല ഗ്രാമങ്ങളിലും നിരവധി ആളുകളെ പ്രാദേശിക ടീമുകള്‍ രക്ഷപ്പെടുത്തി.
ദന ചുഴലിക്കാറ്റ് ഒക്ടോബര്‍ 25 വെള്ളിയാഴ്ചയാണ് കരയില്‍ വീശിയടിച്ചത്. ഇത് നാല് പേരുടെ മരണത്തിലേക്ക് നയിച്ചു, പിന്നാലെ വടക്കന്‍ ഒഡീഷയില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു.
ദന ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ബുധബലാംഗ് നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായി.
കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാനുള്ള സാധ്യത കാരണം ഒഡീഷ സര്‍ക്കാര്‍ ബാലസോര്‍, മയൂര്‍ഭഞ്ച് ജില്ലകളിലെ ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചിട്ടുണ്ട്.