ഇന്ധന പ്രതിസന്ധി ഭീഷണിയിൽ ഇന്ത്യ; തുണയായി റഷ്യ; ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പകരം സംവിധാനം

പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നുള്ള കപ്പലുകള്‍ക്ക് തടസ്സം നേരിട്ടാല്‍, ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഈ റഷ്യന്‍ കപ്പലുകള്‍ക്ക് ഇന്ത്യന്‍ തീരത്തെത്താന്‍ കഴിയും.

New Update
Untitled

ഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധം രൂക്ഷമാകുകയും ആഗോള എണ്ണക്കടത്തിന്റെ നാഡീ ഞരമ്പായ ഹോര്‍മുസ് കടലിടുക്ക് തടസ്സപ്പെടുകയും ചെയ്തതോടെ ഇന്ത്യയുടെ ഇന്ധന സുരക്ഷയില്‍ ആശങ്കയേറുന്നു. ഈ നിര്‍ണ്ണായക ഘട്ടത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച് റഷ്യ രംഗത്തെത്തി. വിതരണ തടസ്സം നേരിട്ടാല്‍ കൂടുതല്‍ അസംസ്‌കൃത എണ്ണ വേഗത്തില്‍ എത്തിക്കാമെന്നാണ് റഷ്യന്‍ വാഗ്ദാനം.

Advertisment

ഏകദേശം 95 ലക്ഷം ബാരല്‍ റഷ്യന്‍ അസംസ്‌കൃത എണ്ണയുമായി കപ്പലുകള്‍ നിലവില്‍ ഇന്ത്യന്‍ സമുദ്രമേഖലയ്ക്ക് സമീപമുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിതരണ പ്രതിസന്ധി രൂക്ഷമായാല്‍ ഇവ ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചുവിടാന്‍ സാധിക്കും.


പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നുള്ള കപ്പലുകള്‍ക്ക് തടസ്സം നേരിട്ടാല്‍, ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഈ റഷ്യന്‍ കപ്പലുകള്‍ക്ക് ഇന്ത്യന്‍ തീരത്തെത്താന്‍ കഴിയും.

ഇന്ത്യയുടെ പക്കല്‍ നിലവില്‍ ഏകദേശം 25 ദിവസത്തെ ആവശ്യത്തിനുള്ള അസംസ്‌കൃത എണ്ണ ശേഖരം മാത്രമാണുള്ളത്. യുദ്ധം രണ്ടാഴ്ച കൂടി നീണ്ടുനിന്നാല്‍ ഇത് രാജ്യത്തെ വലിയ പ്രതിസന്ധിയിലാക്കും.


ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും വരുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. പ്രതിദിനം 56 ലക്ഷം ബാരല്‍ എണ്ണ സംസ്‌കരിക്കുന്ന ഇന്ത്യന്‍ റിഫൈനറികള്‍ക്ക് ഈ റൂട്ടിലെ തടസ്സം വലിയ തിരിച്ചടിയാകും.


പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് പുറമെ പാചകവാതകത്തിന്റെ ശേഖരവും വരും ദിവസങ്ങളില്‍ കുറഞ്ഞേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആശങ്കപ്പെടുന്നു.

Advertisment