/sathyam/media/media_files/2026/03/08/untitled-2026-03-08-15-14-47.jpg)
ഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം ആഗോള ഊര്‍ജ്ജ വിപണിയെ ഉലയ്ക്കുമ്പോഴും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിക്കില്ലെന്ന് ഉറപ്പുനല്‍കി കേന്ദ്ര സര്‍ക്കാര്‍.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ വന്‍ ചാഞ്ചാട്ടമുണ്ടായാലും അതിന്റെ ഭാരം സാധാരണക്കാരായ ഉപഭോക്താക്കളിലേക്ക് എത്തില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ആഗോള വിതരണ പാതകള്‍ തടസ്സപ്പെട്ടാലും ആഭ്യന്തര വിപണിയില്‍ ഇന്ധനവില സ്ഥിരമായി നിലനിര്‍ത്താന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. എണ്ണക്കമ്പനികളുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ ദൈനംദിന അടിസ്ഥാനത്തില്‍ കേന്ദ്രം നിരീക്ഷിച്ചുവരികയാണ്.
പാചകവാതക വില നിശ്ചയിക്കുന്ന സൗദി കോണ്‍ട്രാക്ട് പ്രൈസ് കഴിഞ്ഞ രണ്ട് മാസത്തിനിടെ കുത്തനെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ വര്‍ദ്ധനവ് ഉപഭോക്താക്കളെ ബാധിക്കാതിരിക്കാന്‍ വിലക്കയറ്റത്തിന്റെ ഭൂരിഭാഗവും സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണയുടെയും എല്‍.പി.ജിയുടെയും ലഭ്യത ഉറപ്പാക്കാന്‍ എണ്ണ വിതരണക്കാരുമായി കേന്ദ്ര സര്‍ക്കാര്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us