/sathyam/media/media_files/2025/10/21/ola-2025-10-21-14-36-56.jpg)
ബെംഗളൂരു: ബെംഗളൂരുവില്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് ഒല ഇലക്ട്രിക് സിഇഒ ഭവിഷ് അഗര്‍വാള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സുബ്രത കുമാര്‍ ദാസ്, കമ്പനി എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു.
ഓല ഇലക്ട്രിക്കില്‍ ഹോമോലോഗേഷന്‍ എഞ്ചിനീയറായ കെ അരവിന്ദ് സെപ്റ്റംബര്‍ 28 ന് വിഷം കഴിച്ച് മരിച്ചു.
പോലീസ് ആദ്യം അസ്വാഭാവിക മരണ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ അരവിന്ദിന്റെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷം 17.46 ലക്ഷം രൂപ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തപ്പോള്‍ സംശയം ഉയര്‍ന്നു.
കമ്പനിയുടെ എച്ച്.ആറിനെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തപ്പോള്‍ അവ്യക്തമായ ഉത്തരങ്ങള്‍ ലഭിച്ചതായും കുടുംബത്തില്‍ കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
അദ്ദേഹത്തിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍, 28 പേജുള്ള ഒരു മരണക്കുറിപ്പ് പോലീസ് കണ്ടെടുത്തു.
അതില്‍, സുബ്രത കുമാര്‍ ദാസിനെയും സിഇഒ ഭവിഷ് അഗര്‍വാളിനെയും മാനസിക പീഡനം, അമിതമായ ജോലി സമ്മര്‍ദ്ദം, ശമ്പളവും കുടിശ്ശികയും നല്‍കാത്തത് എന്നിവ തന്റെ ജീവനൊടുക്കാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.