"ചൂഷണം അവസാനിപ്പിക്കുക. ആപ്പുകൾ നിശ്ചയിക്കുന്ന നിരക്കല്ല, സർക്കാർ നിശ്ചയിക്കുന്ന നീതി വേണം; ആപ്പുകൾ ഓഫ് ചെയ്ത് ഓല, ഉബർ, റാപ്പിഡോ ഡ്രൈവർമാർ തെരുവിലേക്ക്. പട്ടിണിയിലാകുന്ന ഡ്രൈവർമാർക്കായി രാജ്യവ്യാപക 'ബ്രേക്ക്ഡൗൺ' സമരം"

പ്ലാറ്റ്ഫോമുകള്‍ ലാഭം കൊയ്യുമ്പോള്‍ ലക്ഷക്കണക്കിന് ഡ്രൈവര്‍മാര്‍ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുകയാണെന്ന് യൂണിയന്‍ ആരോപിക്കുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: ഓണ്‍ലൈന്‍ ടാക്‌സി മേഖലയിലെ പ്രമുഖ പ്ലാറ്റ്ഫോമുകളായ ഓല, ഉബര്‍, റാപ്പിഡോ എന്നിവയിലെ ഡ്രൈവര്‍മാര്‍ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കുന്നു.

Advertisment

 'ഓള്‍ ഇന്ത്യ ബ്രേക്ക്ഡൗണ്‍' എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ശനിയാഴ്ച ആറ് മണിക്കൂര്‍ നേരമാണ് ഡ്രൈവര്‍മാര്‍ ആപ്പുകളില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. മിനിമം ചാര്‍ജ് നിശ്ചയിക്കുക, സ്വകാര്യ വാഹനങ്ങള്‍ ടാക്‌സി സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.


2025-ലെ മോട്ടോര്‍ വെഹിക്കിള്‍ അഗ്രഗേറ്റര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടായിട്ടും, കമ്പനികള്‍ ഏകപക്ഷീയമായി കുറഞ്ഞ നിരക്കുകള്‍ നിശ്ചയിക്കുന്നുവെന്നാണ് പരാതി. സര്‍ക്കാര്‍ ഇടപെട്ട് മിനിമം ബേസ് ഫെയര്‍ നിശ്ചയിക്കണമെന്ന് ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നു.

വാണിജ്യ ആവശ്യങ്ങള്‍ക്കായി വൈറ്റ് ബോര്‍ഡ് (സ്വകാര്യ) വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തടയുക. ഇത് നിയമപരമായ ലൈസന്‍സുള്ള ടാക്‌സി ഡ്രൈവര്‍മാരുടെ വരുമാനത്തെ സാരമായി ബാധിക്കുന്നു.

പ്ലാറ്റ്ഫോമുകള്‍ ലാഭം കൊയ്യുമ്പോള്‍ ലക്ഷക്കണക്കിന് ഡ്രൈവര്‍മാര്‍ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുകയാണെന്ന് യൂണിയന്‍ ആരോപിക്കുന്നു.


തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ഫെബ്രുവരി 7-ന് പകല്‍ സമയത്ത് ആറ് മണിക്കൂര്‍ ആപ്പുകളില്‍ നിന്നും ലോഗ് ഔട്ട് ചെയ്താണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. കേവലം വരുമാന പ്രശ്‌നം മാത്രമല്ല, ഡ്രൈവര്‍മാരുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്ന നിയമങ്ങള്‍ വേണമെന്നും യൂണിയന്‍ ആവശ്യപ്പെടുന്നു.


ജനുവരി 30-ന് പുറത്തുവിട്ട സാമ്പത്തിക സര്‍വേ പ്രകാരം ഇന്ത്യയിലെ ഗിഗ് വര്‍ക്കര്‍മാരുടെ വരുമാനത്തിലെ അസ്ഥിരത വലിയൊരു പ്രശ്‌നമാണ്. രാജ്യത്തെ ഗിഗ് വര്‍ക്കര്‍മാരില്‍ 40 ശതമാനത്തോളം പേര്‍ക്ക് 15,000 രൂപയില്‍ താഴെ മാത്രമാണ് മാസവരുമാനം.

2021-ല്‍ 77 ലക്ഷമായിരുന്ന ഗിഗ് വര്‍ക്കര്‍മാരുടെ എണ്ണം 2025 ആയപ്പോഴേക്കും 1.2 കോടിയായി വര്‍ദ്ധിച്ചു. ഇന്ത്യയിലെ ആകെ തൊഴില്‍ സേനയുടെ 2 ശതമാനത്തിലധികം ഇപ്പോള്‍ ഈ മേഖലയിലാണ്.

Advertisment