വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ൽ കൊല്ലപ്പെട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി; വീടിന്റെ പുറകിലെ വാതിൽ തുറന്ന നിലയിൽ. സ്വർണവും പണവും മോഷണം പോയതായി കണ്ടെത്തി

ഭാ​ര​തി വീ​ട്ടി​ൽ ത​നി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​ത്. വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​വും പ​ണ​വും മോ​ഷ​ണം പോ​യി​ട്ടു​ണ്ട്.

New Update
murder

ഗാ​ന്ധി​ന​ഗ​ർ:അ​ഹ​മ്മ​ദാ​ബാ​ദി​ലെ കു​ബേ​ർ​ന​ഗ​റി​ൽ വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഛാര​ൻ​ന​ഗ​ർ സ്വ​ദേ​ശി​നി ഭാ​ര​തി ബ​ജ​രം​ഗ് (65) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

Advertisment


ഭാ​ര​തി വീ​ട്ടി​ൽ ത​നി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​ത്. വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​വും പ​ണ​വും മോ​ഷ​ണം പോ​യി​ട്ടു​ണ്ട്.

ഭാ​ര​തി​യു​ടെ അ​യ​ൽ​വാ​സി വീ​ടി​ന്‍റെ വാ​തി​ൽ പ​ല​ത​വ​ണ ത​ട്ടി​യി​ട്ടും പ്ര​തി​ക​ര​ണ​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ക​ൻ ഹി​തി​ഷ് ബ​ജ​രം​ഗി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഹി​തി​ഷും കു​ടും​ബ​വും വാ​തി​ൽ ത​ക​ർ​ന്ന് അ​ക​ത്തു ക​യ​റി​യ​പ്പോ​ൾ ക​ട്ടി​ലി​ന് സ​മീ​പം ഭാ​ര​തി​യെ തു​ണി​കൊ​ണ്ട് കെ​ട്ടി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ല​യ്ക്ക് സ​മീ​പം ര​ക്തം പു​ര​ണ്ട ത​ല​യി​ണ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ലോ​ക്ക​റി​ലു​ണ്ടാ​യി​രു​ന്ന ഒ​ന്ന​ര പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഒ​രു ല​ക്ഷം രൂ​പ​യും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. വീ​ടി​ന് പി​ൻ​വ​ശ​ത്തെ അ​ടു​ക്ക​ള വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഹി​തേ​ഷ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ഹി​തേ​ഷി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Advertisment