ഡല്‍ഹി: ഡല്‍ഹിയില്‍ പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ നിരോധനം സംബന്ധിച്ച 2018-ലെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
വാഹനത്തിന്റെ ഗതാഗതയോഗ്യത സാങ്കേതികവും ശാസ്ത്രീയവുമായ പ്രശ്‌നമാണെന്നും പുകപരിശോധനയും മറ്റും നടത്തി ശാസ്ത്രീയ മാര്‍ഗത്തിലാണ് വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.
നിരോധനം തുടരേണ്ടതുണ്ടോ എന്ന് വിശകലനം ചെയ്യുന്നതിനും സമഗ്ര പഠനം നടത്തുന്നതിനും കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മന്റിനു (സിഎക്യുഎം) നിര്‍ദ്ദേശം നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കും.