സ്പീക്കർ ഓം ബിർളയെ നീക്കം ചെയ്യാൻ നീക്കം: പ്രതിപക്ഷ എംപിമാർ പ്രമേയം നൽകിയേക്കും

കഴിഞ്ഞ വ്യാഴാഴ്ച, പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് തൊട്ടുമുമ്പ് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചിരുന്നു.

New Update
Untitled

ഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനായി പ്രതിപക്ഷ എംപിമാര്‍ പ്രമേയം കൊണ്ടുവരാന്‍ ഒരുങ്ങുന്നതായി സൂചന.

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം റദ്ദാക്കിയതിനെത്തുടര്‍ന്ന് തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ നീക്കം. പ്രമേയത്തിന്റെ പകര്‍പ്പ് ഉടന്‍ തന്നെ ലോക്‌സഭാ സെക്രട്ടറി ജനറലിന് സമര്‍പ്പിച്ചേക്കും.


പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷ എംപിമാര്‍ 'അപ്രതീക്ഷിതമായ എന്തോ ചെയ്യാന്‍ സാധ്യതയുണ്ടെന്ന' വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തോട് സഭയിലേക്ക് വരേണ്ടെന്ന് നിര്‍ദ്ദേശിച്ചതെന്ന് സ്പീക്കര്‍ ഓം ബിര്‍ള പിന്നീട് പറഞ്ഞിരുന്നു.

ഇത് തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ നിലപാട്.


കഴിഞ്ഞ വ്യാഴാഴ്ച, പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് തൊട്ടുമുമ്പ് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറുടെ വിവാദ പരാമര്‍ശം ഉണ്ടായത്.


ഭരണഘടനയനുസരിച്ച്, സ്പീക്കറെയോ ഡെപ്യൂട്ടി സ്പീക്കറെയോ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം സഭയിലെ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയോടെ പാസാക്കാവുന്നതാണ്. എന്നാല്‍, ഇത്തരമൊരു പ്രമേയം അവതരിപ്പിക്കുന്നതിന് 14 ദിവസം മുമ്പ് മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടതുണ്ട്.

Advertisment