പൊതുജനങ്ങള്‍ നിങ്ങളെ സര്‍ക്കാര്‍ സ്വത്ത് നശിപ്പിക്കാന്‍ അയച്ചിട്ടില്ല, സര്‍ക്കാര്‍ സ്വത്ത് നശിപ്പിക്കാന്‍ ഒരു അംഗത്തിനും അവകാശമില്ല. സര്‍ക്കാര്‍ സ്വത്തുക്കള്‍ നശിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. എസ്ഐആര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷ എംപിമാര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി സ്പീക്കര്‍ ഓം ബിര്‍ള

'നിങ്ങള്‍ സര്‍ക്കാര്‍ സ്വത്ത് നശിപ്പിക്കാന്‍ ശ്രമിച്ചാല്‍, എനിക്ക് ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും രാജ്യത്തെ ജനങ്ങള്‍ നിങ്ങളെ കാണുമെന്നും' ബിര്‍ള പറഞ്ഞു.

New Update
Untitledvot

ഡല്‍ഹി: എസ്ഐആര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷ എംപിമാര്‍ക്ക് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള തിങ്കളാഴ്ച കര്‍ശന മുന്നറിയിപ്പ് നല്‍കി, സര്‍ക്കാര്‍ സ്വത്തുക്കള്‍ നശിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment

'നിങ്ങള്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന അതേ ശക്തിയോടെ ചോദ്യങ്ങള്‍ ചോദിച്ചാല്‍ അത് രാജ്യത്തെ ജനങ്ങള്‍ക്ക് ഗുണം ചെയ്യും.


പൊതുജനങ്ങള്‍ നിങ്ങളെ സര്‍ക്കാര്‍ സ്വത്ത് നശിപ്പിക്കാന്‍ അയച്ചിട്ടില്ല, സര്‍ക്കാര്‍ സ്വത്ത് നശിപ്പിക്കാന്‍ ഒരു അംഗത്തിനും അവകാശമില്ലെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


എംപിമാര്‍ ഇത് തുടര്‍ന്നാല്‍ തനിക്ക് ചില 'നിര്‍ണ്ണായക തീരുമാനങ്ങള്‍' എടുക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

'നിങ്ങള്‍ സര്‍ക്കാര്‍ സ്വത്ത് നശിപ്പിക്കാന്‍ ശ്രമിച്ചാല്‍, എനിക്ക് ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും രാജ്യത്തെ ജനങ്ങള്‍ നിങ്ങളെ കാണുമെന്നും' ബിര്‍ള പറഞ്ഞു.

ബഹളത്തെ തുടര്‍ന്ന് ലോക്സഭാ നടപടികള്‍ ഇന്ന് ഉച്ചവരെ നിര്‍ത്തിവച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനമായ ബീഹാറില്‍ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍)ക്കെതിരെ പാര്‍ലമെന്റ് പരിസരത്ത് ഇന്ത്യന്‍ നാഷണല്‍ അലയന്‍സ് ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത് (ഇന്ത്യ) നേതാക്കള്‍ ഇന്ന് രാവിലെയും പ്രതിഷേധം തുടര്‍ന്നു.

Advertisment