/sathyam/media/media_files/2025/12/08/omar-abdulla-2025-12-08-18-55-40.jpg)
ന്യൂഡൽഹി: ഡെൽഹി ഗേറ്റ്–സബ്‌ഹാഷ് പാർക്ക് മേഖലയിൽ നടന്ന കാറ് സ്‌ഫോടനത്തിന്റെ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവന്നത് ഒരു ‘ജിൽറ്റഡ്’ യുവതിയുടെ സൂചനയാണെന്ന് ജമ്മു–കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വെളിപ്പെടുത്തി.
മുൻ കാമുകനെ കുറിച്ച് യുവതി നൽകിയ വിവരങ്ങളാണ് അന്വേഷണ ഏജൻസികളെ തുടരന്വേഷണത്തിലേക്ക് നയിച്ചത്
“ബ്ലാസ്റ്റിനെക്കുറിച്ച് പത്രങ്ങളിൽ വായിച്ചുകൊണ്ടിരിക്കുമ്പോളാണ് ഞാൻ ആദ്യമായി കേസ് വിശദമായി മനസ്സിലാക്കിയത്. അന്വേഷണത്തിന് തുടക്കമായത് ഒരു പെൺകുട്ടി നൽകിയ ടിപ്പ്-ഓഫ് ആയിരുന്നു. യുവതിയുടെ സൂചന അനുസരിച്ച് പൊലീസ് യുവാവിനെ കണ്ടെത്തി. തുടർന്ന് കൂടുതൽ ആളുകളിലേക്കും ശൃംഖല വ്യാപിച്ചു.” എന്ന് ഒമർ അബ്ദുള്ള പറഞ്ഞു:
അന്വേഷണത്തിൽ പിന്നീട് ഒരു ഡോക്ടറടക്കമുള്ളവരേയും ആക്രമണ പദ്ധതിക്ക് പിന്തുണ നൽകിയ നെറ്റ്വർക്കും കണ്ടെത്തി. പൊലീസിന്റെയും ഇൻറലിജൻസ് വിഭാഗങ്ങളുടെയും സാങ്കേതിക പരിശോധനകൾ കേസിന് പുതിയ വഴിതെളിച്ചു.
“ഒറ്റപ്പെട്ട ചിലരുടെ പ്രവർത്തനങ്ങളെ ആസ്പദമാക്കി മുഴുവൻ കശ്മീരികളെയും സംശയത്തിന്റെ കളങ്കത്തിൽ കാണുന്നത് തെറ്റാണ്. ഏതാനും ആളുകളുടെ കുറ്റം ഒരു സമുദായത്തെയോ ഒരു പ്രദേശത്തെയോ മുദ്രവയ്ക്കാൻ ഉപയോഗിക്കരുത്.” - ഒമർ അബ്ദുള്ള ആരോപിച്ചു.
സ്ഫോടന കേസിൽ അറസ്റ്റ് ചെയ്തവരുടെയും പിടിച്ചെടുത്ത വസ്തുക്കളുടെയും അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us