എല്ലാ കാശ്മീരികളും ഭീ​ക​ര​രോ ഭീ​ക​ര​രു​മാ​യി ബ​ന്ധ​മുള്ളവരോ അല്ല, ഇ​വി​ടെ എ​പ്പോ​ഴും സ​മാ​ധാ​ന​വും സാ​ഹോ​ദ​ര്യ​വും ന​ശി​പ്പി​ച്ച ചു​രു​ക്കം ചി​ല ആ​ളു​ക​ൾ മാ​ത്ര​മാ​ണി​ത് : മുഖ്യമന്ത്രി ഒമർ അബ്ദുള്ള

ഡ​ൽ​ഹി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാശ്മീ​രി ഡോ​ക്ട​ർ​മാ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം.

New Update
omar abdullah

ശ്രീ​ന​ഗ​ർ: ജ​മ്മു​കാശ്മീ​രി​ലെ എ​ല്ലാ ജ​ന​ങ്ങ​ളും ഭീ​ക​ര​ര​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Advertisment

'ന​മ്മ​ൾ ഒ​രു കാ​ര്യം ഓ​ർ​ക്ക​ണം. ജ​മ്മു​കാ​ശ്മീ​രി​ലെ എ​ല്ലാ നി​വാ​സി​ക​ളും ഭീ​ക​ര​രോ ഭീ​ക​ര​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രോ അ​ല്ല.

ഇ​വി​ടെ എ​പ്പോ​ഴും സ​മാ​ധാ​ന​വും സാ​ഹോ​ദ​ര്യ​വും ന​ശി​പ്പി​ച്ച ചു​രു​ക്കം ചി​ല ആ​ളു​ക​ൾ മാ​ത്ര​മാ​ണി​ത്. 

ജ​മ്മു​കാ​ഷ്മീ​രി​ലെ ഓ​രോ നി​വാ​സി​യെ​യും ഓ​രോ കാ​ഷ്മീ​രി മു​സ്‌​ലീ​മി​നെ​യും ഒ​രൊ​റ്റ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തോ​ടെ നോ​ക്കു​ക​യും അ​വ​രി​ൽ ഓ​രോ​രു​ത്ത​രും ഭീ​ക​ര​രാ​ണെ​ന്ന് ക​രു​തു​ക​യും ചെ​യ്യു​മ്പോ​ൾ, ജ​ന​ങ്ങ​ളെ ശ​രി​യാ​യ പാ​ത​യി​ൽ നി​ർ​ത്താ​ൻ പ്ര​യാ​സ​മാ​ണ്'. അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാശ്മീ​രി ഡോ​ക്ട​ർ​മാ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം.

സ്ഫോ​ട​ന​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. നി​ര​പ​രാ​ധി​ക​ളെ ഇ​ത്ര​യും ക്രൂ​ര​മാ​യി കൊ​ല്ലു​ന്ന​തി​നെ ഒ​രു മ​ത​ത്തി​നും ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment