/sathyam/media/media_files/2025/11/16/onbhadra-mining-2025-11-16-12-40-09.jpg)
ഡല്‍ഹി: സോന്‍ഭദ്രയിലെ ഒബ്ര പോലീസ് സ്റ്റേഷന്‍ പ്രദേശത്ത് കല്ല് ഖനനത്തിനിടെ മണ്ണിലിടിച്ചിലുണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
കഴിഞ്ഞ ദിവസമുണ്ടായ പെട്ടെന്നുള്ള മണ്ണിടിച്ചിലില്‍ നിരവധി തൊഴിലാളികളും ഒരു കംപ്രസര്‍ ഓപ്പറേറ്ററും മണ്ണിനടിയിലായി. ഏകദേശം 15 പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതുവരെ ഒരാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.
അപകടം നടന്നയുടനെ മിര്‍സാപൂരില്‍ നിന്ന് അയച്ച എസ്ഡിആര്‍എഫ് സംഘം സോന്‍ഭദ്ര സ്ഥലത്ത് എത്തി.അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ എസ്ഡിഎമ്മും ലോക്കല്‍ പോലീസ് സംഘവും സ്ഥലത്തെത്തി ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
അവശിഷ്ടങ്ങള്‍ ഭാരമുള്ളതും ഉയരത്തില്‍ നിന്ന് താഴേക്ക് പതിച്ചതുമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആരംഭിക്കുന്നത് വെല്ലുവിളിയായി. സംഭവസ്ഥലത്തെ സ്ഥിതി ഗുരുതരമായി തുടരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us