വൈസ് എ.ഐ പ്ലാറ്റ്‌ഫോം വഴി പ്രാദേശിക വാർത്താരംഗം ശക്തിപ്പെടുത്തി വൺഇന്ത്യ

New Update
Oneindias-WISE-AI-platform-strengthens-regional-news-ecosystem-with-new-partnerships

ബംഗളൂരു: വാർത്താ രംഗത്ത് കൃത്രിമബുദ്ധിയുടെ (AI) പ്രായോഗിക ഉപയോഗം വിപുലപ്പെടുത്താനുള്ള ശ്രമങ്ങൾക്കിടയിൽ, വൺഇന്ത്യ പുറത്തിറക്കിയ വൈസ് (WISE – Widely Intelligent Support Engine) എന്ന എ.ഐ പ്ലാറ്റ്‌ഫോം പ്രാദേശിക മാധ്യമ രംഗത്ത് തരം​ഗമാകുന്നു.

Advertisment

വൺഇന്ത്യയുടെ സ്വന്തം ന്യൂസ്‌റൂമിൽ വികസിപ്പിച്ച ഈ ബി2ബി സാസ്സ് (B2B SaaS) പ്ലാറ്റ്‌ഫോം, മാധ്യമ സ്ഥാപനങ്ങൾക്കും എന്റർപ്രൈസുകൾക്കുമായി ഉള്ളടക്കം സൃഷ്ടിക്കൽ, എഡിറ്റിംഗ്, പ്രസിദ്ധീകരണം എന്നിവ മുഴുവൻ ഓട്ടോമേറ്റഡ് രീതിയിൽ നിയന്ത്രിക്കാനുള്ള സംവിധാനമാണ്.

വൈസ് പ്ലാറ്റ്‌ഫോം 133 ഭാഷകളിൽ പ്രവർത്തനക്ഷമമാണ്. അതിലൂടെ പ്രാദേശിക ഭാഷകളിലെ വാർത്താ ഉള്ളടക്കം കൂടുതൽ വ്യക്തതയോടെയും വേഗത്തോടെയും പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കുന്നു.

“വൈസ് ബോർഡ്‌റൂമിൽ നിന്നല്ല, ന്യൂസ്‌റൂമിൽ നിന്നാണ് ജനിച്ചത്. എഡിറ്റർമാരുടെയും പത്രപ്രവർത്തകരുടെയും യഥാർത്ഥ ആവശ്യങ്ങൾ നിറവേറ്റാൻ ഇത് രൂപകൽപ്പന ചെയ്തതാണ്.” - വൺഇന്ത്യയുടെ ടെക്നോളജി മേധാവി ടോണി തോമസ് അഭിപ്രായപ്പെട്ടു.

“വൈസ് ഞങ്ങളുടെ ഉള്ളടക്കം മനസ്സിലാക്കി, അതിന്റെ ഗുണമേന്മ മെച്ചപ്പെടുത്തി, വേഗത്തിൽ പ്രസിദ്ധീകരിക്കാനുള്ള കഴിവ് കാണിച്ചു. ഇതിന്റെ പഠനശേഷിയും ആവർത്തനശേഷിയും അതിശയകരമാണ്.”- ടൈംസ് കേരള മാനേജിംഗ് എഡിറ്റർ ജിതിൻ രാജ് ആർ. അഭിപ്രായപ്പെട്ടു.

മാധ്യമലോകത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്, വൺഇന്ത്യയുടെ ഈ നീക്കം പ്രാദേശിക വാർത്താ രംഗത്ത് സാങ്കേതിക പുരോഗതിക്ക് വഴിയൊരുക്കുന്ന പ്രധാന ചുവടുവയ്പാണ് എന്നതാണ്. 

ഇതിലൂടെ ചെറുതും ഇടത്തരം മാധ്യമസ്ഥാപനങ്ങൾക്കും എ.ഐ സഹായത്തോടെ ഉള്ളടക്കം വേഗത്തിൽ ഒരുക്കാനും പ്രേക്ഷകരുമായി ബന്ധം ശക്തിപ്പെടുത്താനും കഴിയും.

Advertisment