ശബരിമല സ്വർണ്ണക്കൊള്ള. ശങ്കർദാസിനും തിരിച്ചടി. ജാമ്യാപേക്ഷയിൽ അതീവ ഗുരുതര പരാമർശവുമായി സു്രപീംകോടതി. നിങ്ങൾ ദൈവത്തെ പോലും വെറുതെവിടില്ലേ എന്ന് കോടതി. കൊച്ചി കമ്മീഷണറുടെ പിതാവും അറസ്റ്റിലായേക്കും

ഈ മാസം 19ന് വീണ്ടും പരിഗണിക്കുമ്പോൾ എസ്ഐടി നാലാമത്തെ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ ശങ്കരദാസിനെതിരെയുള്ള അന്വേഷണം കൂടുതൽ ശക്തമാകാനാണ് സാധ്യത.

New Update
sankardas
Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളയിൽ മറ്റൊരു ഉന്നതൻ കൂടി അറസ്റ്റിലായേക്കും. മുൻ ദേവസ്വം ബോർഡ് അംഗവും മുതിർന്ന സി.പി.ഐ നേതാവുമായ ശങ്കർദാസാണ് ഇത്തവണ കുടുങ്ങുന്നത്. 

Advertisment

ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കരദാസ് നൽകിയ ഹർജി പരിഗണിച്ച സുപ്രീം കോടതി ശബരിമലയിൽ നടന്നതു വലിയ ക്രമക്കേടാണെന്ന് നിരീക്ഷിച്ചു. നിങ്ങൾ ദൈവത്തെ പോലും വെറുതെവിടില്ലേയെന്ന അതീവ ഗുരുതരക പരാമർശമാണ് സുപ്രീം കോടതി നടത്തിയത്. 


ഹൈക്കോടതി ഉത്തരവിൽ തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ശങ്കരദാസ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ പരമോന്നത കോടതി ഇത് പൂർണമായും തള്ളി. 

പ്രായത്തിന്റെ കാര്യത്തിൽ മാത്രമേ നിങ്ങളോട് അനുഭാവമുള്ളൂ. അതുകൂടാതെ മെറിറ്റും പരിഗണിക്കും. അല്ലാതെ മറ്റൊന്നും പരിഗണിക്കാൻ കഴിയില്ലെന്ന് സുപ്രീം കോതി വ്യക്തമാക്കി. 


തന്റെ പ്രായാധിക്യവും ശാരീരിക അവസ്ഥകളും കണക്കിലെടുത്ത് നടപടികളിൽ ഇളവ് വേണമെന്നായിരുന്നു ശങ്കരദാസ് പ്രധാനമായും ആവശ്യപ്പെട്ടത്. കൂടാതെ, ബോർഡ് അംഗങ്ങൾക്ക് ക്രിമിനൽ ബാധ്യത ഉണ്ടെന്ന കേരള ഹൈക്കോടതിയുടെ പരാമർശം നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


ഇത്തരം പരാമർശങ്ങൾ നിഷ്പക്ഷമായ അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ ഈ ആവശ്യങ്ങളിൽ ഇടപെടാൻ സുപ്രീം കോടതി തയ്യാറായില്ല. 

ഹൈക്കോടതിയുടെ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നുണ്ടെങ്കിൽ ശങ്കരദാസിന് വീണ്ടും കേരള ഹൈക്കോടതിയെ തന്നെ സമീപിക്കാവുന്നതാണെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. 


നിലവിൽ സ്വർണക്കൊള്ളക്കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി ആറാഴ്ചത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്. ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ സംശയനിഴലിൽ നിർത്തുന്നതായിരുന്നു സിംഗിൾ ബെഞ്ചിന്റെ പരാമർശങ്ങൾ. 


രാഷ്ട്രീയമായും എസ്ഐടി ആക്രമിക്കപ്പെട്ടു. എന്നാൽ എസ്ഐടി രൂപീകരിച്ച ദേവസ്വം ബെഞ്ചിന് വ്യത്യസ്ത നിലപാടാണ് ഉള്ളത്.അന്വേഷണത്തിൽ ദേവസ്വം ബെഞ്ച് തൃപ്തി അറിയിച്ചു.

ഈ മാസം 19ന് വീണ്ടും പരിഗണിക്കുമ്പോൾ എസ്ഐടി നാലാമത്തെ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ ശങ്കരദാസിനെതിരെയുള്ള അന്വേഷണം കൂടുതൽ ശക്തമാകാനാണ് സാധ്യത.


 ശങ്കരദാസിന്റെ ആരോഗ്യകാരണങ്ങൾ പറഞ്ഞ് നേരത്തെ അറസ്റ്റ് വൈകിപ്പിച്ചിരുന്നു എന്ന ആക്ഷേപങ്ങൾ നിലനിൽക്കുന്നുണ്ട്. നിലവിൽ ശങ്കർദാസ് അതീവ ഗുരുതരാവസ്ഥിലാണെന്നാണ് സൂചനകൾ. 


കഴിഞ്ഞ ആഴ്ച പക്ഷാഘാതം വന്നിരുന്നു. ഈ സാഹചര്യത്തിൽ അറസ്റ്റ് നടപടിക്രമങ്ങളിൽ മാത്രമൊതുങ്ങും. കൊച്ചി കമ്മീഷണർ ഹരിശങ്കറിന്റെ അച്ഛനാണ് ശങ്കരദാസ്.

Advertisment