ഡല്‍ഹി: രാജ്യത്തിന്റെ യഥാര്‍ത്ഥ മാനസികാവസ്ഥ മനസ്സിലാക്കാന്‍ ലക്ഷ്യമിട്ട് പൊളിറ്റിക്കല്‍ വൈബുമായി സഹകരിച്ച്, വിപുലമായ സര്‍വേ ആരംഭിക്കാനൊരുങ്ങി വണ്‍ഇന്ത്യ. 2024 ലെ തിരഞ്ഞെടുപ്പിന് ശേഷം ഒന്നിലധികം സംസ്ഥാന സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷത്തിനുശേഷം ആളുകള്‍ അവരുടെ നേതാക്കളെയും നയങ്ങളെയും വാഗ്ദാനങ്ങളെയും കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ശ്രമമാണിത്.
വണ്‍ഇന്ത്യയുടെ സംരംഭം സംസ്ഥാനങ്ങളിലുടനീളം പൊതുജനാഭിപ്രായത്തെക്കുറിച്ച് ആഴത്തിലുള്ളതും ഡാറ്റാ പിന്തുണയുള്ളതുമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ്.
ഈ സര്‍വേയെ വ്യത്യസ്തമാക്കുന്നത് അതിന്റെ വിപുലമായ രൂപകല്‍പ്പനയാണ്. വണ്‍ഇന്ത്യയുടെ എഡിറ്റോറിയല്‍ നേതൃത്വമാണ് സര്‍വ്വേ തയ്യാറാക്കിയത്. പൊളിറ്റിക്കല്‍ വൈബിന്റെ പരിചയസമ്പന്നരായ അനലിറ്റിക്‌സ് ടീമിനൊപ്പം ചേര്‍ന്ന് നടപ്പിലാക്കുന്ന ഈ സര്‍വേ, ജാതി, വര്‍ഗം, ലിംഗഭേദം, തലമുറ വ്യത്യാസങ്ങള്‍ എന്നിവ കണക്കിലെടുത്ത് നഗര, ഗ്രാമപ്രദേശങ്ങളിലെ ഭൂമിശാസ്ത്രത്തെ ഉള്‍ക്കൊള്ളുന്നതാണ്.
അതിനാല്‍ തന്നെ ഇത് ഓരോ പ്രദേശത്തിന്റെയും ശബ്ദം വ്യക്തമായും കരൃത്യമായും കേള്‍ക്കുന്നുവെന്ന് ഉറപ്പാക്കുന്നു. കൂടാതെ ഇന്ത്യയുടെ രാഷ്ട്രീയ വികാരത്തിന്റെ സങ്കീര്‍ണ്ണതയും വൈവിധ്യവും ആധികാരികമായി പിടിച്ചെടുക്കുന്നു.
ഭരണനിര്‍വഹണത്തിന് ഉത്തരവാദിത്തവും ദിശാബോധവും നല്‍കാന്‍ വോട്ടര്‍മാരില്‍ നിന്ന് അഭിപ്രായം തേടുക എന്നത് കൂടിയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റല്‍, ഭരണത്തിന്റെ പ്രതികരണശേഷി, അടിസ്ഥാന സൗകര്യ പുരോഗതി, ക്ഷേമ പ്രവര്‍ത്തനങ്ങള്‍, നേതൃത്വ വിശ്വാസ്യത തുടങ്ങിയ പ്രധാന സൂചകങ്ങള്‍ സര്‍വേ പരിശോധിക്കും.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വൈവിധ്യവും സങ്കീര്‍ണ്ണതയും പ്രതിഫലിപ്പിക്കുന്നതിനുള്ള വണ്‍ഇന്ത്യയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തിക്കൊണ്ട് കണ്ടെത്തലുകള്‍ മേഖലാടിസ്ഥാനത്തിലും ഒന്നിലധികം ഭാഷകളിലും പ്രസിദ്ധീകരിക്കും. 2024-ല്‍ അധികാരമാറ്റത്തിന് സാക്ഷ്യം വഹിച്ച സംസ്ഥാനങ്ങളിലാണ് സര്‍വേയുടെ ആദ്യ ഘട്ടം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.