ഓൺലൈൻ ഗെയിം ചതിച്ചു; 4 ലക്ഷം രൂപയുടെ കടബാധ്യതയിൽ പെട്ട് കുടുംബത്തിന് വിഷം നൽകി പിതാവ്, മകളും പിതാവും മരിച്ചു

പണം നഷ്ടപ്പെട്ടതോടെ ഉണ്ടായ വലിയ സാമ്പത്തിക ബാധ്യതയും മാനസിക സമ്മര്‍ദ്ദവുമാണ് ഇയാളെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.

New Update
Untitled

ഷാഹ്‌ദോള്‍: ഓണ്‍ലൈന്‍ ഗെയിമിംഗിന് അടിമപ്പെട്ട് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മധ്യപ്രദേശിലെ ഷാഹ്‌ദോള്‍ ജില്ലയില്‍ പിതാവ് കുടുംബത്തിന് വിഷം നല്‍കി.

Advertisment

ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി ഭാര്യയ്ക്കും മകള്‍ക്കും നല്‍കിയ ശേഷം ഇയാള്‍ സ്വയം വിഷം കഴിക്കുകയായിരുന്നു. സംഭവത്തില്‍ പിതാവും 16 വയസ്സുള്ള മകളും മരണപ്പെട്ടു. ഗുരുതരാവസ്ഥയിലായ ഭാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.


പഴയ ബസ്തി സ്വദേശിയായ ശങ്കര്‍ ലാല്‍ ഗുപ്ത (40) ആണ് ഈ കടുംകൈ ചെയ്തത്. നേരത്തെ ഓട്ടോ പാര്‍ട്‌സ് കട നടത്തിയിരുന്ന ഇയാള്‍ അടുത്ത കാലത്തായി ലഘുഭക്ഷണം വിറ്റാണ് ജീവിച്ചിരുന്നത്.


ഓണ്‍ലൈന്‍ ഗെയിമുകളില്‍ പണം നിക്ഷേപിച്ച് വലിയ ലാഭം കൊയ്യാമെന്ന പ്രതീക്ഷയിലായിരുന്നു ശങ്കര്‍ ലാല്‍. എന്നാല്‍ ഇതിലൂടെ ഏകദേശം 4 ലക്ഷം രൂപ ഇയാള്‍ക്ക് നഷ്ടമായി.

പണം നഷ്ടപ്പെട്ടതോടെ ഉണ്ടായ വലിയ സാമ്പത്തിക ബാധ്യതയും മാനസിക സമ്മര്‍ദ്ദവുമാണ് ഇയാളെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.

വീട്ടിലേക്ക് രണ്ട് ലിറ്റര്‍ ശീതളപാനീയവുമായി എത്തിയ ശങ്കര്‍ ലാല്‍, അതില്‍ വിഷം കലര്‍ത്തിയ ശേഷം താനും കുടിച്ച് ഭാര്യയ്ക്കും മകള്‍ക്കും നല്‍കുകയായിരുന്നു.


സംഭവം നടക്കുമ്പോള്‍ ദമ്പതികളുടെ 15 വയസ്സുള്ള മകന്‍ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ ഒരു നിമിഷത്തെ അശ്രദ്ധയില്‍ അവന് അച്ഛനെയും സഹോദരിയെയും നഷ്ടമായി. അമ്മ രാജകുമാരി ഗുപ്ത (34) ഇപ്പോഴും അപകടാവസ്ഥയിലാണ്.


ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മകള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മകളുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ബന്ധുക്കള്‍ മടങ്ങുന്നതിനിടെ ശങ്കര്‍ ലാലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Advertisment