/sathyam/media/media_files/2025/01/01/ot5sTqo4xPniuFjlyu6j.jpg)
ഡൽഹി : ഇന്ത്യൻ-അമേരിക്കൻ ഓപ്പൺഎഐ വിസിൽബ്ലോവർ, അപ്പാർട്ട്മെൻ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് ബാലാജിയുടെ മാതാപിതാക്കളായ ബാലാജി രാമമൂർത്തിയും പൂർണിമ റാവുവും
/sathyam/media/media_files/2024/12/30/gatZnX3RSq5Iz6LZecKK.jpg)
മകൻ്റെ ദാരുണമായ മരണത്തെക്കുറിച്ചും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെക്കുറിച്ചും അവർ പറയുന്നു
''സുചിർ ബാലാജിയുടെ മരണം 'ആത്മഹത്യ' ആയി ചിത്രീകരിക്കുകയാണ് ഞങ്ങൾ ഒരു സ്വകാര്യ അന്വേഷകനെ നിയമിക്കുകയും മരണകാരണം വെളിച്ചത്തുകൊണ്ടുവരാൻ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തുകയും ചെയ്തു.
പോലീസ് പറഞ്ഞ മരണകാരണം സ്വകാര്യ പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിക്കാനായില്ല. സുചിറിൻ്റെ അപ്പാർട്ട്‌മെൻ്റ് കൊള്ളയടിക്കപ്പെട്ടു, കുളിമുറിയിൽ പോരാട്ടത്തിൻ്റെ അടയാളങ്ങൾ ഉണ്ടായിരുന്നു, രക്തക്കറകളുടെ അടിസ്ഥാനത്തിൽ കുളിമുറിയിൽ ആരോ അവനെ അടിച്ചതായിട്ടാണ് മാസിലാക്കുന്നത്'' എന്നും മാതാപിതാക്കൾ പറയുന്നു
/sathyam/media/post_attachments/2024-12/i0arhrso_suchir-balaji_625x300_30_December_24.jpeg?im=FitAndFill,algorithm=dnn,width=1200,height=738)
"ലോസ് ഏഞ്ചൽസിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം പോയ ഒരു ജന്മദിന യാത്രയിൽ നിന്ന് മടങ്ങുകയായിരുന്നു, അവൻ സന്തോഷവാനായിരുന്നു. ഒരു ടെക് ഷോക്കായി ലാസ് വെഗാസിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്നും അവൻ പറഞ്ഞു" തൻ്റെ മകനുമായുള്ള തൻ്റെ അവസാന സംഭാഷണം വിവരിച്ചുകൊണ്ട് രാമമൂർത്തി പറഞ്ഞു,
/sathyam/media/post_attachments/content_image/content_image_e5f9fee6-92c5-47d5-9da0-9a97b336fb2f.jpeg)
കാലിഫോർണിയയിൽ ജനിച്ച് വളർന്ന സുചിർ ബാലാജി ഓപ്പൺഎഐയിൽ ഗവേഷകനായി ഏകദേശം നാല് വർഷത്തോളം പ്രവർത്തിച്ചു.
എ ഐ ഭീമൻ്റെ ബിസിനസ് രീതികളിൽ പ്രതിഷേധിച്ച് ഓഗസ്റ്റിൽ അദ്ദേഹം രാജിവച്ചു. ഓപ്പൺഎഐ യുഎസ് പകർപ്പവകാശ നിയമം ലംഘിച്ചുവെന്ന് സുചിർ ആരോപിച്ചിരുന്നു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഭീമനെ ഉപേക്ഷിച്ചതിന് ശേഷം ഓപ്പൺഎഐയുടെ പ്രവർത്തനത്തെക്കുറിച്ച് ധാർമ്മിക ആശങ്കകൾ പ്രകടിപ്പിച്ച ഇരുപത്താറുകാരനായ ബാലാജിയെ ഈ മാസം ആദ്യം സാൻഫ്രാൻസിസ്കോയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണ കാരണം ആത്മഹത്യയാണെന്നാണ് അധികൃതർ അറിയിച്ചത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us