ഓപ്പറേഷന്‍ സിന്ദൂരിനിടെ പാകിസ്ഥാന്‍ യുദ്ധവിമാനം വെടിവച്ചിട്ട് യുദ്ധത്തടവുകാരിയാക്കിയെന്ന് അവകാശപ്പെട്ട സ്‌ക്വാഡ്രണ്‍ ലീഡര്‍ ശിവാനി സിംഗിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് ദ്രൗപതി മുര്‍മു

സ്‌ക്വാഡ്രണ്‍ ലീഡര്‍ ശിവാനി സിംഗ് യുദ്ധത്തടവുകാരിയായിരുന്നുവെന്നും ഓപ്പറേഷന്‍ സിന്ദൂരിനിടെ അവരുടെ യുദ്ധവിമാനം വെടിവച്ചിട്ടതായും പാകിസ്ഥാന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

New Update
Untitled

ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിനിടെ പാകിസ്ഥാന്‍ യുദ്ധവിമാനം വെടിവച്ചിട്ട് യുദ്ധത്തടവുകാരിയാക്കിയെന്ന് അവകാശപ്പെട്ട സ്‌ക്വാഡ്രണ്‍ ലീഡര്‍ ശിവാനി സിംഗിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു.

Advertisment

സ്‌ക്വാഡ്രണ്‍ ലീഡര്‍ ശിവാനി സിംഗ് യുദ്ധത്തടവുകാരിയായിരുന്നുവെന്നും ഓപ്പറേഷന്‍ സിന്ദൂരിനിടെ അവരുടെ യുദ്ധവിമാനം വെടിവച്ചിട്ടതായും പാകിസ്ഥാന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.


എന്നാല്‍ ബുധനാഴ്ച രാവിലെ ഹരിയാനയിലെ അംബാല വ്യോമസേനാ താവളത്തില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനൊപ്പം സ്‌ക്വാഡ്രണ്‍ ലീഡര്‍ പുഞ്ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇതോടെ പാക് പ്രചാരണത്തിന്റെ മറ്റൊരു ഭാഗം കൂടി പൊളിഞ്ഞു.


മെയ് മാസത്തില്‍, ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബ നടത്തിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഓപറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിനുശേഷം പാകിസ്ഥാന്‍ നിരവധി വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു.

Advertisment