New Update
/sathyam/media/media_files/2025/05/10/sORC91dp7FjXjNI0sMZY.jpg)
ഡല്‍ഹി: ഇന്ത്യ മൂന്ന് പാകിസ്ഥാന്‍ വ്യോമതാവളങ്ങള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അതിവേഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇസ്ലാമാബാദ് വ്യോമാതിര്‍ത്തി അടച്ചിരുന്നു.
Advertisment
ജമ്മുവില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സൈറണുകള്‍ മുഴങ്ങി. പൂഞ്ച്, ഉറി എന്നിവയുള്‍പ്പെടെയുള്ള ജമ്മു കശ്മീരിലെ പ്രദേശങ്ങളില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തി.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി കരസേന, നാവികസേന, വ്യോമസേന മേധാവികളുമായി ഉന്നതതല സുരക്ഷാ യോഗം ചേര്‍ന്നു.