New Update
/sathyam/media/media_files/2025/05/07/fFhgeT0WpXViAxxAZCCv.jpg)
ഡല്‍ഹി: പഹല്‍ഗാമില്‍ 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരതയ്ക്ക് ഇന്ത്യ നല്‍കിയ തിരിച്ചടിയ്ക്ക് പൂര്‍ണ പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
Advertisment
നമ്മുടെ സായുധ സേനയില്‍ നമുക്ക് അഭിമാനമുണ്ട്. ജയ് ഹിന്ദ്! എന്നാണ് ഓപ്പറേഷന്‍ സിന്ദൂരില്‍ അഭിമാനം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചത്.
പാകിസ്ഥാന്‍, പാക് അധിനിവേശ കശ്മീര്‍ എന്നിവിടങ്ങളിലെ 9 ഭീകരകേന്ദ്രങ്ങളിലാണ് ഇന്ത്യ ഒരേസമയം ആക്രമണം നടത്തിയത്. നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ സായുധ സേന ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ ഇതുവരെ ഒരു പാകിസ്ഥാന്‍ സൈനിക സ്ഥാപനത്തെയും ലക്ഷ്യമിട്ടിട്ടില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.