Advertisment

ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് ഇരട്ട പൗരത്വത്തിനായി വാദിച്ചുകൊണ്ട് 'ഇന്ത്യൻ ഡയസ്‌പോറ ഗ്ലോബൽ' : 'കീപ്പ് ദ ഡോർ ഓപ്പൺ'- കൺസൽട്ടേഷൻ കോൺഫറൻസ് സംഘടിപ്പിച്ചു; ഇരട്ട പൗരത്വം രാജ്യത്തിന് ഗുണം ചെയ്യും, ഈ ശ്രമത്തെ അഭിനന്ദിക്കുന്നു: എംപി ഗിരിധരി യാദവ്

author-image
റോമി കുര്യാക്കോസ്
Updated On
New Update
bfjebhu39

ന്യൂ ഡൽഹി: ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് ഇരട്ട പൗരത്വത്തിനായി വാദിച്ചുകൊണ്ട് 'ഇന്ത്യൻ ഡയസ്‌പോറ ഗ്ലോബൽ' - ന്റെ ആഭിമുഖ്യത്തിൽ 'കീപ്പ് ദ ഡോർ ഓപ്പൺ': കൺസൽട്ടേഷൻ കോൺഫറൻസ് ജനുവരി 16 - ന് ഉച്ചക്ക് 3 മണിക്ക് ന്യൂ ഡൽഹിയിലെ 'കോൺസ്റ്റിറ്റ്യുഷണൽ ക്ലബ് ഓഫ് ഇന്ത്യ'യിൽ വച്ച് സംഘടിപ്പിച്ചു.

Advertisment

സമ്മേളനത്തിൽ ലോക്‌സഭയിലെ ബംക എം പി  ഗിരിധരി യാദവ് മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യൻ ഡയസ്‌പോറ ഗ്ലോബൽ സ്ഥാപകനും ചെയർമാനുമായ മെൽവിൻ വില്യംസ്, ശ്രീ ഗുരു രവിദാസ് വിശ്വ മഹാപീഠം ഭാരതത്തിന്റെ മഹാമണ്ഡലേശ്വറും ദേശീയ അധ്യക്ഷനുമായ. സുരേഷ് റാത്തോഡ്, ഇന്ത്യൻ ഡയസ്‌പോറ ഗ്ലോബൽ കൺട്രി ഹെഡ് അഡ്വ. ഷാജു ഫ്രാൻസിസ്, മുതിർന്ന പത്രപ്രവർത്തകനും പ്രോഗ്രാം മോഡറേറ്ററുമായ  വിനയ് കുമാർ, മന്നു സിങ് തോമർ എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

ഇരട്ട പൗരത്വം ഇന്ത്യക്ക് ഗുണകരമാകുമെന്ന് സമ്മേളനത്തിന്റെ മുഖ്യാതിഥി ഗിരിധരി യാദവ് പറഞ്ഞു. അമേരിക്ക ഉൾപ്പെടെയുള്ള പല വ്യാവസായിക രാജ്യങ്ങൾക്കും ഇരട്ട പൗരത്വമുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. ഇന്ത്യൻ കുടിയേറ്റക്കാർ മറ്റൊരു രാജ്യത്ത് വസിച്ചാലും ഇന്ത്യയുമായി ബന്ധം നിലനിർത്താൻ അനുവദിക്കുന്ന ഇരട്ട പൗരത്വം ഇന്ത്യ അനുവദിക്കണമെന്നാണ് അദ്ദേഹം നിർദ്ദേശിച്ചത്. ഇന്ത്യൻ കുടിയേറ്റക്കാരെ അവരുടെ വേരുകളുമായി ബന്ധിപ്പിക്കാൻ ഇരട്ട പൗരത്വം സഹായിക്കുമെന്ന് ഇന്ത്യൻ ഡയസ്പോറ ഗ്ലോബൽ സ്ഥാപകനും ചെയർമാനുമായ  മെൽവിൻ വില്യംസ് പ്രസ്ഥാപിച്ചു.

പഠനം, ജോലി സംബന്ധമായി വിദേശത്തേക്ക് കുടിയേറുന്ന നിരവധി ഇന്ത്യക്കാർ ഒടുവിൽ അവരുടെ പുതിയ രാജ്യങ്ങളിലെ പൗരന്മാരായി മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഇന്ത്യയിലെ പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും നഷ്ടത്തിന് കാരണമാകും. ഇരട്ട പൗരത്വം അനുവദിക്കുന്നതിലൂടെ ഇന്ത്യൻ കുടിയേറ്റക്കാർക്ക് അവരുടെ ഇന്ത്യൻ പൗരത്വം നിലനിർത്താൻ സഹായിക്കും. "ഇരട്ട പൗരത്വം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു വ്യക്തിക്ക് ഇരട്ട പൗരത്വം അനുവാദിക്കപ്പെട്ടാൽ, ആ വ്യക്തിക്ക്‌ വേണമെങ്കിൽ ഒരേ സമയം പാകിസ്ഥാൻ - ഇന്ത്യൻ സർക്കാരുകളിൽ മന്ത്രിയാകാനുള്ള സാഹചര്യം സൃഷ്ടിക്കും, അത് അസാധ്യമാണ്.

സർക്കാർ ഇക്കാര്യം ആലോചിക്കണം." ശ്രീ ഗുരു രവിദാസ് വിശ്വ മഹാപീഠം ഭാരതത്തിന്റെ മഹാമണ്ഡലേശ്വറും ദേശീയ അധ്യക്ഷനും എംഎൽഎയുമായ സുരേഷ് റാത്തോഡ് നിലപാടെടുത്തു. "ഇന്ത്യൻ പ്രവാസികളുടെ ശക്തി എല്ലാവർക്കും അറിയാം. പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനമോ മറ്റ് ഏതെങ്കിലും പരിപാടിയോ ആകട്ടെ, ഇന്ത്യൻ പ്രവാസികളുടെ ശക്തി കണ്ടതാണ്. ഇരട്ട പൗരത്വം എന്നത് ഇന്ത്യയിൽ ഇന്നും ഒരു വിവാദ വിഷയം തന്നെയാണ്.

ഇന്ന് ഇന്ത്യൻ വംശജയായ ഒരു സ്ത്രീ അമേരിക്കയുടെ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്നു, കാലക്രമേണ ഇന്ത്യൻ പ്രവാസികളുടെ ശക്തി വർദ്ധിച്ചുകൊണ്ടേയിരിക്കും" മുതിർന്ന പത്രപ്രവർത്തകനും ഇവന്റ് മോഡറേറ്ററുമായ വിനയ് കുമാർ പറഞ്ഞു. “ഇരട്ട പൗരത്വം ഒരു നിർണായക പ്രശ്നമാണ്, ഈ ആവശ്യം മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കും. വിദേശത്ത് താമസിക്കുന്ന കോടിക്കണക്കിന് ഇന്ത്യൻ പൈതൃകമുള്ള വ്യക്തികൾക്ക് ഇത് ഒരു നിർണായക പ്രശ്നമാണ്" മന്നു സിംഗ് തോമർ പറഞ്ഞു.

 "ഇരട്ട പൗരത്വത്തിന്റെ കാര്യത്തിൽ പൗരത്വ നിയമത്തിലെ ആർട്ടിക്കിൾ 9 അവഗണിക്കപ്പെട്ടിരിക്കുന്നു. ഈ വ്യവസ്ഥ അനുസരിച്ച്, ഒരു ഇന്ത്യൻ പൗരൻ മറ്റൊരു രാജ്യത്ത് പൗരത്വം നേടിയാൽ, അവർക്ക് അവരുടെ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും. അതേസമയം, ജർമ്മനിയിൽ ഒരാൾക്ക് മറ്റൊരു രാജ്യത്ത് പൗരത്വം ലഭിക്കുമ്പോഴെല്ലാം സർക്കാർ അവനെ ഉപദേശിക്കുന്നു" നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ ഡയസ്‌പോറ ഗ്ലോബൽ കൺട്രി ഹെഡ് അഡ്വ. ഷാജു ഫ്രാൻസിസ് പ്രസ്ഥാപിച്ചു.

ഈ സമ്മേളനം എംപിമാർക്ക് ഇരട്ട പൗരത്വത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ ചർച്ച ചെയ്യാൻ ഒരു വേദിയൊരുക്കി എന്നത് ശ്രദ്ധേയമാണ്. ഇരട്ട പൗരത്വത്തിന്റെ ആഗോള പ്രവണതയെയും വ്യക്തികളുടെ സാമ്പത്തിക, വിദ്യാഭ്യാസ, സാംസ്കാരിക ക്ഷേമത്തിൽ അത് ചെലുത്തുന്ന നല്ല സ്വാധീനത്തെയും സമ്മേളനം അഭിസംബോധന ചെയ്തു. ചടങ്ങിൽ ഇന്ത്യൻ വംശജരായ എഴുത്തുകാരെയും ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നും ലോകമെമ്പാടുമുള്ള വ്യക്തികളെയും, അവർ സമൂഹത്തിന് നൽകിയ സംഭാവനകൾക്ക് ആദരിച്ചു.

MP Giridhari Yadav
Advertisment