ഉസ്മാൻ ഹാദി കൊലപാതകം: രണ്ട് പ്രതികൾ മേഘാലയ വഴി ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പോലീസ്

'ഞങ്ങളുടെ വിവരങ്ങള്‍ അനുസരിച്ച്, പ്രതികള്‍ ഹലുഘട്ട് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് പ്രവേശിച്ചു. അതിനുശേഷം, പുര്‍തി എന്ന വ്യക്തിയാണ് അവരെ ആദ്യം സ്വീകരിച്ചത്. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: ബംഗ്ലാദേശി രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഉസ്മാന്‍ ഹാദി വധത്തിലെ രണ്ട് പ്രധാന പ്രതികള്‍ കൊലപാതകത്തിന് ശേഷം മേഘാലയ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് പലായനം ചെയ്തതായി ധാക്ക മെട്രോപൊളിറ്റന്‍ പോലീസ്. 

Advertisment

ദി ഡെയ്ലി സ്റ്റാര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മൈമെന്‍സിംഗിലെ ഹലുഘട്ട് അതിര്‍ത്തി വഴിയാണ് സംശയിക്കപ്പെടുന്ന ഫൈസല്‍ കരീം മസൂദും ആലംഗീര്‍ ഷെയ്ക്കും ഇന്ത്യയിലേക്ക് കടന്നതെന്ന് അഡീഷണല്‍ കമ്മീഷണര്‍ എസ്എന്‍ നസ്രുള്‍ ഇസ്ലാം പറഞ്ഞു. ഡിഎംപി മീഡിയ സെന്ററില്‍ നടന്ന പത്രസമ്മേളനത്തിലാണ് ഇവ വിശദീകരിച്ചത്.


'ഞങ്ങളുടെ വിവരങ്ങള്‍ അനുസരിച്ച്, പ്രതികള്‍ ഹലുഘട്ട് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് പ്രവേശിച്ചു. അതിനുശേഷം, പുര്‍തി എന്ന വ്യക്തിയാണ് അവരെ ആദ്യം സ്വീകരിച്ചത്. 

പിന്നീട്, സാമി എന്ന ടാക്‌സി ഡ്രൈവര്‍ അവരെ മേഘാലയയിലെ തുറ നഗരത്തിലേക്ക് കൊണ്ടുപോയി,' നസ്രുള്‍ ഇസ്ലാം പറഞ്ഞതായി ദി ഡെയ്ലി സ്റ്റാര്‍ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. പ്രതികളെ സഹായിച്ച രണ്ട് വ്യക്തികളെ ഇന്ത്യന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തതായി പോലീസിന് അനൗപചാരിക റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.

Advertisment