New Update
/sathyam/media/media_files/g0PLLwvH09nTLMXSwv8m.jpg)
ഒഡീഷ: ഒഡീഷയിലെ പുരിയില്‍ ജഗന്നാഥന്റെ ചന്ദന്‍ യാത്രാ ഉത്സവത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് 20-ലധികം ഭക്തര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
Advertisment
സംഭവസമയത്ത് നൂറുകണക്കിന് ഭക്തര്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പരിക്കേറ്റ എല്ലാവരെയും ഉടന്‍ തന്നെ ജില്ലാ ആസ്ഥാനത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ പ്രത്യേക ബേണ്‍ യൂണിറ്റ് ഇല്ലാത്തതിനാല്‍ പിന്നീട് മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്തു.
ഗുരുതരാവസ്ഥയിലായ 18 രോഗികളെ കട്ടക്കിലെ എസ്സിബി മെഡിക്കല്‍ കോളജിലേക്കു മാറ്റി. കൂടുതല്‍ വിദഗ്ധ പരിചരണത്തിനായി ചില രോഗികളെ കട്ടക്കിലെയും ഭുവനേശ്വറിലെയും ആശുപത്രികളിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us