ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബുധനാഴ്ചയുണ്ടായ ഇടിമിന്നലില്‍ 30ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വെള്ളപ്പൊക്കത്തില്‍ സംസ്ഥാനം ബുദ്ധിമുട്ടുന്നതിനിടെയാണ് ഇടിമിന്നലേറ്റുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രതാപ്ഗഡിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത്. ഇവിടെ 11 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌രിക്കുന്നത്.
സുല്‍ത്താന്‍പൂരില്‍ ഏഴ്, ചന്ദൗലിയില്‍ ആറ്, മെയിന്‍പുരിയില്‍ അഞ്ച്, പ്രയാഗ്രാജില്‍ നാല് എന്നിങ്ങനെയും മരണങ്ങള്‍ സംഭവിച്ചു. ഈ ജില്ലകളിലെ ഡസന്‍ കണക്കിന് ആളുകള്‍ക്ക് ഇടിമിന്നലില്‍ പൊള്ളലേറ്റ് പരിക്കേറ്റിട്ടുണ്ട്.