Advertisment

ഒറിജിനലെന്ന് കരുതി കാണുന്നത് വ്യാജനെ! 70% ഇന്ത്യക്കാരും ഡീപ്ഫേക്കുകള്‍ക്ക് ഇരകളാകുന്നു: ഡീപ്ഫേക്കുകളുടെ സ്വാധീനത്തില്‍ യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിയെ പോലും മനസ്സിലാക്കാന്‍ വോട്ടര്‍മാര്‍ പാടുപെടുന്നുവെന്ന് മക്കാഫി റിപ്പോര്‍ട്ട്

നിലവില്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോലുള്ള കായിക മത്സരങ്ങളിലും ഉള്‍പ്പെടെ ഡീപ്‌ഫേക്കുകള്‍ക്ക് വിധേയരായ ആളുകളുടെ എണ്ണം വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.

New Update
Deepfakes

ഡല്‍ഹി:  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപഭോക്താക്കളെ പല തരത്തില്‍ സ്വാധീനിക്കുന്നുണ്ട്. സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്ന ഡീപ്‌ഫേക്ക് വീഡിയോകളുടെ സമീപകാല വ്യാപനം ഒരു ഉദാഹരണം മാത്രമാണ്.

Advertisment

രാജ്യത്തെ 75 ശതമാനം ഇന്ത്യാക്കാരും ഡീഫ് ഫേക്കുകള്‍ക്ക് ഇരകളാകുന്നതായാണ് കമ്പ്യൂട്ടര്‍ സെക്യൂരിറ്റി കമ്പനിയായ മക്കാഫിയുടെ സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സൈബര്‍ സെക്യൂരിറ്റി ഓണ്‍ലൈന്‍ പ്രൊട്ടക്ഷന്‍ കമ്പനിയായ മക്കാഫി ഏപ്രില്‍ 25 ന് പുറത്തിറക്കിയ ഒരു പുതിയ സര്‍വേ റിപ്പോര്‍ട്ടിലാണ് 75% ഇന്ത്യക്കാരെയും ഡീപ്‌ഫേക്ക് ഉള്ളടക്കം സ്വാധീനിച്ചതായി വെളിപ്പെടുത്തിയത്. നടന്നുകൊണ്ടിരിക്കുന്ന പൊതുതെരഞ്ഞെടുപ്പുകളില്‍ 31% ഇന്ത്യക്കാരിലും ഡീപ്‌ഫേക്കുകള്‍ സ്വാധീനം ചെലുത്തിയതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തി.

നിലവില്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോലുള്ള കായിക മത്സരങ്ങളിലും ഉള്‍പ്പെടെ ഡീപ്‌ഫേക്കുകള്‍ക്ക് വിധേയരായ ആളുകളുടെ എണ്ണം വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. പല ഇന്ത്യക്കാര്‍ക്കും യഥാര്‍ത്ഥവും വ്യാജനും ഏതാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉപഭോക്താക്കളുടെ ദൈനംദിന ജീവിതത്തില്‍ ഡീപ്‌ഫേക്കുകളുടെ സ്വാധീനം കണ്ടെത്തുന്നതിന് 2024 ന്റെ തുടക്കത്തിലാണ് സര്‍വ്വേ നടത്തിയത്. ഈ സര്‍വേയില്‍ 4 ല്‍ 1 ഇന്ത്യക്കാരും അതായത് 22 ശതമാനം പേരും തങ്ങള്‍ അടുത്തിടെ കണ്ട വീഡിയോകള്‍ വ്യാജമായിരുന്നുവെന്ന് പിന്നീട് മനസ്സിലാക്കിയതായി ടീം കണ്ടെത്തി.

ഡീപ്‌ഫേക്കിനെക്കുറിച്ച് 10ല്‍ 8 പേരും ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ ആശങ്കയിലാണെന്നും പഠനം വെളിപ്പെടുത്തി. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പകുതിയിലേറെ പേരും ഡീപ്‌ഫേക്കുകള്‍ മൂലം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കണ്ടെത്തുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടെന്ന് പറഞ്ഞു.  

75 ശതമാനം ആളുകളും പറയുന്നത് കഴിഞ്ഞ 12 മാസത്തിനിടയില്‍ തങ്ങള്‍ നിരവധി ഡീപ്‌ഫേക്ക് വീഡിയോകള്‍ കണ്ടിട്ടുണ്ടെന്നാണ്. 38 ശതമാനം ആളുകളും തങ്ങള്‍ ഡീപ്ഫേക്ക് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും 18 ശതമാനം ആളുകളും തങ്ങള്‍ ഇത്തരം തട്ടിപ്പിന്റെ ഇരകളാണെന്നും പറയുന്നു.

Advertisment